യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ സമ്മേളനം നാളെ മുതല്‍

knr-youthകണ്ണൂര്‍: ഹൃദയവും കരങ്ങളും ഫാസിസത്തിനെതിരേ എന്ന മുദ്രവാക്യം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭ കമ്മിറ്റിയുടെ സമ്പൂര്‍ണ സമ്മേളനം നാളെ മുതല്‍ നാലുവരെ കണ്ണൂരില്‍ നടക്കും. നാളെ ജില്ലയിലെ അഞ്ച് കേന്ദങ്ങളില്‍ നിന്നും ജില്ല സമ്മേളന നഗരിയിലേക്ക് കൊടിമര, പതാക, ദീപശിഖ, ഛായചിത്ര ജാഥകള്‍എത്തിച്ചേരും. മുഴുവന്‍ ജാഥകളും വൈകുന്നേരം അഞ്ചിന് കണ്ണൂര്‍ പട്ടണത്തെ വലയം ചെയ്ത് പൊതുസമ്മേളന നഗരിയായ രോഹിത് വെമുല നഗറില്‍ (കളക്ടറേറ്റ് മൈതാനം) സമാപിക്കും.

തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. രണ്ടിന് വൈകുന്നേരം കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ ഫാസിസത്തിനെതിരായ ചിത്രപ്രദര്‍ശനമുണ്ടായിരിക്കും. പ്രശസ്ത ചിത്രകാരന്‍ സുരേഷ് കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്യും. മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് വിളക്കുന്തറ മൈതാനിയില്‍ നിന്ന് ആരംഭിക്കുന്ന യുവജനറാലി കളക്ടറേറ്റ് മൈതാനിയില്‍ സമാപിക്കും.

യുവജന സംഗമം അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അമരീനന്ദര്‍ സിംഗ് രാജ് ബ്രാര്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി അധ്യക്ഷത വഹിക്കും. അഖിലേന്ത്യാ സെക്രട്ടറി എസ്.കെ. അര്‍ത്തനാരി, സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍എസ്‌യു പ്രസിഡന്റ് റോജി ജോണ്‍ മുഖ്യാതിഥിയായിരിക്കും. പി.സി. വിഷ്ണുനാഥ് എംഎല്‍എ, എം. ലിജു, സി.ആര്‍. മഹേഷ്, മാത്യു കുഴല്‍നാടന്‍, ജോഷി കണ്ടത്തില്‍, നൗഷാദ് ബ്ലാത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

നാലിന് മേജര്‍ നിരഞ്ജന്‍ കുമാര്‍ നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം മുന്‍ മന്ത്രി കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ സണ്ണി ജോസഫ്, എ.പി. അബ്ദുള്ളക്കുട്ടി, മുന്‍ മന്ത്രി കെ.പി. നൂറുദ്ദീന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ സുമാബാലകൃഷ്ണന്‍, അഡ്വ. സജീവ് ജോസഫ് തുടങ്ങിയര്‍ പങ്കെടുക്കും. സമാപനസമ്മേളനം മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. സമ്മേളനം അഞ്ചിന് സമാപിക്കും. സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച സെമിനാറിലെ വികസന നിര്‍ദേശങ്ങല്‍ ഉല്‍ള്‍പ്പടുത്തി ഇന്ന് കണ്ണൂരില്‍ എത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കണ്ണൂരിന്റെ സമഗ്ര വികസനം ലക്ഷ്യം വയ്ക്കുന്ന കണ്ണൂര്‍ പാക്കേജ് എന്ന വികസന രേഖ സമര്‍പ്പിക്കും.

Related posts