യെച്ചൂരി നാളെ ചെറായിയില്‍; സുധീരന്‍ രണ്ടിനു നായരമ്പലത്ത്

EKM-YECHURIvm-sudeeranവൈപ്പിന്‍: എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം നേതാക്കള്‍ നാളെ മുതല്‍ വൈപ്പിനില്‍ എത്തിത്തുടങ്ങും. നാളെ എസ് ശര്‍മ്മയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ചെറായി ഗൗരീശ്വരത്ത് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സിതാറാം യെച്ചൂരി പ്രസംഗിക്കും. വൈകുന്നേരം അഞ്ചരക്കാണ് പരിപാടി. മെയ് നാലിനു രാവിലെ പത്തരക്ക് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ മാലിപ്പുറം കര്‍ത്തേടം ബാങ്ക് ഹാളിലും പ്രസംഗിക്കും. കെ ആര്‍ സുഭാഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ മെയ് രണ്ടിനു വൈകുന്നേരം ആറരക്ക് നായരമ്പലം മാര്‍ക്കറ്റില്‍ പ്രസംഗിക്കും. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മെയ് അഞ്ചിനു രാത്രി എട്ടിനു പള്ളത്താംകുളങ്ങരയിലും പ്രസംഗിക്കും.

Related posts