രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമന്ന വീണ്ടും ബോളിവുഡില്‍

thamnaതെന്നിന്ത്യന്‍ ഗ്ലാമര്‍ സുന്ദരി തമന്ന ഭാട്ടിയ വീണ്ടുമൊരു ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നു. ദില്‍വാലേ എന്ന സിനിമയ്ക്കു ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് തമന്ന വീണ്ടും ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നത്.

രണ്‍വീര്‍ സിംഗാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടു ത്താന്‍ രോഹിത് ഷെട്ടി തയ്യാറായില്ല. രണ്‍വീറിന്റെ ഊര്‍ജവും ചൈതന്യവും പ്രശസ്തിയുമൊക്കെ സിനിമയെ വളരെ രസകരമാക്കും. തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരമാണ് തമന്ന. താരങ്ങളോട് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഇരുവരും വിദേശത്താണ്. അവര്‍ മടങ്ങിയെത്തിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കുമെന്നും രോഹിത് ഷെട്ടി പറയുന്നു.2005ല്‍ ചാന്ദ് സാ റോഷന്‍ ചെഹ്‌ര എന്ന സിനിമയിലൂടെയാണ് തമന്ന ബോളിവു ഡില്‍ അരങ്ങേറിയത്.

സാജിദ് ഖാന്‍ സംവിധാനം ചെയ്ത ഹംഷകല്‍, സാജിദ്ഫര്‍ഹദ് ടീമിന്റെ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സിനിമകളും ബോളിവുഡില്‍ തമന്ന അഭിനയിച്ചതാണ്.

Related posts