റേഷന്‍ വ്യാപാരികളെ സര്‍ക്കാരുകള്‍ അവഗണിക്കുന്നതായി ആക്ഷേപം

KNR-RATIONമുക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ റേഷന്‍ വ്യാപാരികളെ പാടെ അവഗണിക്കുകയാണന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദലി. റേഷന്‍ വ്യാപാരികളെ മാത്രമല്ല പാവപ്പെട്ട കാര്‍ഡ് ഉടമകളേയും സര്‍ക്കാരുകള്‍ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്.

സ്‌പെഷല്‍ പഞ്ചസാര ഇതുവരെ അനുവദിച്ചിട്ടില്ല. മാത്രമല്ല ഓഗസ്റ്റ് മാസം വിതരണം ചെയ്യേണ്ട പഞ്ചസാര ഇതുവരെ എത്തിയിട്ടില്ല. സെപ്റ്റംബര്‍ ഒന്നുമുതല്‍ വിതരണം ചെയ്യേണ്ടിയിരുന്ന അരിയും പല കടകളിലും എത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ അഡ്‌ഹോക് അലോട്ട്‌മെന്‍റ് ലഭിക്കാത്തതാണ് പ്രശ്‌നമെന്നും ടി. മുഹമ്മദലി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരില്‍നിന്ന് റേഷന്‍ വാങ്ങിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരും വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ല. എന്നാല്‍ റേഷന്‍ കടകളില്‍ വലിയ തോതിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.പരിശോധനക്ക് തങ്ങള്‍ എതിരല്ലന്നും എന്നാല്‍ കടകളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും മുഹമ്മദാലി പറഞ്ഞു. ഉത്സവസമങ്ങളില്‍ കഴിഞ്ഞ സര്‍ക്കാര്‍ 500 രൂപ ഉത്സവബത്ത നല്‍കിയിരുന്നു.എന്നാല്‍ പുതിയ സര്‍ക്കാര്‍ ഇതുവരെ ഉത്സവബത്ത അനുവദിച്ചിട്ടില്ല.

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ സ്വന്തം പണം മുടക്കി വാങ്ങിയാണ് വ്യാപാരികള്‍ വിതരണം ചെയ്യുന്നതെന്നും ആ പണം പോലും ആറു മാസമായി ലഭിച്ചിട്ടില്ലെന്നും ടി.മുഹമ്മദലി പറഞ്ഞു. ഓരോ വ്യാപാരിക്കും 40000 രൂപ മുതല്‍ ഒരു ലക്ഷം വരെ നിലവില്‍ ഈ ഇനത്തില്‍ ലഭിക്കാനുണ്ട്. വെല്‍ഫെയര്‍ ഫണ്ട് ര|ു ലക്ഷംവരെ കുടിശ്ശികയുണ്ടന്നും ടി.മുഹമ്മദാലി പറഞ്ഞു.

Related posts