സുല്‍ത്താന്‍ ബത്തേരി: ജനങ്ങളുടെ സൈ്വരജീവിതത്തിന് തടസമുണ്ടാക്കുന്ന വിധത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ലഹരിമാഫിയ കൊഴുക്കുന്നു. റസിഡന്‍സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ചും മറ്റുമാണ് ലഹരി ഉത്പന്നങ്ങളുടെ വില്പന. വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെ ആവശ്യക്കാര്‍ക്ക് നേരിട്ടെത്തിച്ച് കൊടുക്കുന്ന സംഘങ്ങളാണ് വ്യാപകമായിരിക്കുന്നത്. ഇത്തരത്തില്‍ ലഹരി വസ്തുക്കള്‍ വില്പന നടത്തുന്നവരെ കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരി പോലിസ് പിടികൂടിയിരുന്നു.
ടൗണില്‍ നിരോധിത പാന്‍മസാല എത്തിച്ചു നല്കുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്. ലഹരിവസ്തുക്കള്‍ വില്പന നടത്താനെത്തിയവരെ റസിഡന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ പിടികൂടിയിരുന്നു. റസിഡന്റ്സ് ഏരിയകളില്‍ ഇരുചക്ര വാഹനങ്ങളില്‍ ലഹരി വസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന സംഘങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് സൂചന. നിരോധിത പാന്‍മസാല എത്തിച്ച് വില്പന നടത്തുന്നതിനിടെ പിടിയിലായവര്‍ക്കും ഇത്തരത്തില്‍ പാന്‍മസാല വില്പന നടത്തുന്നവര്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടേയും ആവശ്യം.