കഥാപാത്രത്തിന് വേണ്ടി വണ്ണം കുറച്ചു റായ് ലക്ഷ്മി വരുന്നു. റായ് ലക്ഷ്മിയുടെ ഹിന്ദി സിനിമയായ ജൂലി 2വിന് വേണ്ടിയാണ് റായ് രണ്ടുമാസം കൊണ്ട് പത്തു കിലോ കുറച്ചത്. ചിത്രത്തില്‍ ബിക്കിനി ബോഡി വേണമെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ പിന്നെ മറ്റൊന്നും നോക്കിയില്ല. കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും വണ്ണം കുറച്ചു.
ഈ സിനിമയില്‍ ഞാനൊരു സാധാരണ പെണ്‍കുട്ടിയുടെ വേഷമാണ് ചെയ്യുന്നത്. അതിനുവേണ്ടി ആദ്യം ഭാരം കൂട്ടണമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. അപ്പോള്‍ ഭാരം കൂട്ടി. അതിനു ശേഷം വണ്ണം കുറയ്ക്കണമെന്നു പറഞ്ഞു. അപ്പോള്‍ കുറച്ചു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്നും റായ് പറഞ്ഞു. എന്തായാലും ബോളിവുഡിലെ അരങ്ങേറ്റം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് റായ് ലക്ഷ്മി.