ചിങ്ങവനം: താല്‍ക്കാലിക പാലം പണിതും, പൊളിച്ചും നട്ടെല്ലൊടിയുന്ന വാലേക്കടവ് നിവാസികള്‍ ചോദിക്കുന്നു ഞങ്ങള്‍ക്കൊരു സ്ഥിരമായ പാലം എന്നു യാഥാര്‍ഥ്യമാകും. നഗരസഭാ പ്രദേശമായ പള്ളം വാലേക്കടവില്‍ നിലവില്‍ കര്‍ഷകര്‍ നിര്‍മിച്ച താല്‍ക്കാലിക പാലമാണ് ഇപ്പോഴത്തെ ആശ്രയം. മഴക്കാലത്തിനു മുന്‍ പേ ഇത് പൊളിച്ചു മാറ്റാന്‍ അധികൃതര്‍ ഉത്തരവിട്ടു കഴി ഞ്ഞു. ഈ പാലം പൊളിച്ചു കഴിഞ്ഞാ ല്‍ വാഹനങ്ങള്‍ ക്കും കാല്‍നടയാത്രക്കാര്‍ക്കും കയറിയിറങ്ങാന്‍ പറ്റുന്ന തെങ്ങിന്‍പാലം ഉടനടി നിര്‍മിക്കണം.
അതു ം നാട്ടുകാരാണ് നിര്‍മിക്കുന്നത്. ഈ പണി തുടങ്ങിയിട്ട് നാളുകളേറെയായി. എന്നിട്ടും അധികൃതര്‍ ഇതൊ ന്നും കണ്ടില്ലെന്ന മട്ടിലാണ്. ആയിരക്കണക്കിന് ഏക്കര്‍ നെല്‍പാടങ്ങളില്‍ കൃഷിയിറക്കുവാനും വിളവ് കയറ്റി വിടാനും ഈ പാലം അത്യന്താപേക്ഷിതമാണ്. ഇതിനായി കര്‍ഷകര്‍ വിളവെടുപ്പ് തുടങ്ങും മുന്‍പ് തോട് അടച്ച് ചെറിയൊരു തൂമ്പും സ്ഥാപിച്ച് വലിയ ലോറികള്‍ക്ക് കയറിയിറങ്ങാന്‍ പാകത്തില്‍ താല്‍ക്കാലിക സംവിധാനം ഉണ്ടാക്കും.
വേനല്‍ കടുക്കുന്നതോടെ തോട്ടിലെ ജല നിരപ്പ് താഴ്ന്ന് നീരൊഴുക്ക് കുറയുന്നതിനാല്‍ പോളയും മാലിന്യങ്ങളും അടിഞ്ഞ് മലിന ജലം കെട്ടിക്കിടക്കും. കുടിവെള്ള ക്ഷാമം രൂക്ഷമായ ഇവിടെ വീട്ടാവശ്യങ്ങള്‍ക്ക് വെള്ളമെടുക്കുന്ന നാട്ടുകാര്‍ക്ക് പിന്നെ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരും. ഇതോടെ പാലം പൊളിച്ച് തടസങ്ങള്‍ നീക്കി തെങ്ങിന്‍ പാലം നിര്‍മിക്കും. ഇത് തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി.
കോട്ടയത്തു നിന്നും ചങ്ങനാശേരിയിലേക്കും, ആലപ്പുഴയിലേക്കും ബോട്ട് സര്‍വീസ് ഉണ്ടായിരുന്ന കാലത്ത് നിര്‍മിച്ച നടപ്പാലം ഏത് സമയത്തും നിലം പൊത്തുന്ന തരത്തില്‍ ഇതിനടുത്തു തന്നെ സ്ഥിതി ചെയ്യുന്നുണ്ട്. ബോട്ട് സര്‍വീസ് നിലച്ചെങ്കിലും ചെറുവള്ളങ്ങള്‍ക്ക് പോലും ഈ അവസ്ഥയില്‍ ഇതു വഴി കടന്നു പോകാനാവില്ല. ഇതിനെതിരെ നാട്ടുകാരുടെ പരാതികള്‍ക്കും, പരിദേവനങ്ങള്‍ക്കും കയ്യും കണക്കുമില്ല. കര്‍ഷകര്‍ക്കെന്ന പോലെ നൂറ് കണക്കിനാളുകള്‍ക്കും നിരവധി കുടുംബങ്ങള്‍ക്കും ഏക ആശ്രയമാകേണ്ട സ്ഥിരമായ പാലം എന്നിനി ഉണ്ടാകും എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.