വാസിര്‍ എന്ന ചിത്രത്തിന് ശേഷം ബിജോയ് നമ്പ്യാര്‍ ആക്ഷന്‍ ത്രില്ലറുമായി വരുന്നു. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്കിയാണ് ചിത്രം ഒരുക്കുന്നത്. അമിതാഭ് ബച്ചന്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച വാസിറിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.
ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. സംവിധായകന്‍ ബിജോയ് തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്.