വികസനത്തെ തുരങ്കം വയ്ക്കുന്നവരെ ഒറ്റപ്പെടുത്തണം:എ.എന്‍. ഷംസീര്‍ എംഎല്‍എ

knr-shamsheerതലശേരി: പൈതൃക നഗരിയായ തലശേരിയുടെ വികസനത്തെ തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്താന്‍ സമൂഹം തയാറാകാണമെന്ന് അഡ്വ.എ.എന്‍ ഷംസീര്‍ എംഎല്‍എ ആവശ്യപ്പെട്ടു. തലശേരി നിയോജക മണ്ഡലത്തിലെ വികസന പദ്ധതികളുടെ ഉദ്ഘാടന പരിപാടി വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നതായി എംഎല്‍എ ചൂണ്ടിക്കാട്ടിയത്.

മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന്റെ 14 കോടിയുടെ നവീകരണ പ്രവൃത്തിയാണ് ഇപ്പോള്‍ തടസപ്പെടുത്തിയിട്ടുള്ളത്.  ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഡോ.പ്രേംകുമാര്‍ 19 ന് തലശേരിയില്‍് സന്ദര്‍ശനം നടത്തും.  ഒ.വി റോഡ്, ലോഗന്‍സ് റോഡ് വികസനവും ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സ്വകാര്യ വ്യക്തികള്‍ നടത്തുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാതെ നാടിന്റെ പൊതുവായ ആവശ്യത്തിന് തുരങ്കം വെക്കുകയാണ് ചില കേന്ദ്രങ്ങള്‍ ചെയ്യുന്നത്.  ഇതൊന്നും ക ണക്കി ലെടുക്കാതെ നഗരത്തിലെ വിക സന പ്രവര്‍ത്തനങ്ങള്‍ ഇച്ഛാ ശക്തി യോടെ നടപ്പാക്കുക തന്നെ ചെയ്യുമെന്നും ഷംസീര്‍ തുടര്‍ന്നു പറഞ്ഞു.

Related posts