ചങ്ങനാശേരി: ചങ്ങനാശേരിക്ക് വികസന സ്വപ്നങ്ങള്‍ പങ്കുവച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.കെ.സി.ജോസഫിന്റെ നേതൃത്വത്തില്‍ വികസനസെമിനാര്‍ നടത്തി. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന സെമിനാര്‍ മുന്‍മന്ത്രി ഡോ.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലയിലെ പ്രഗത്ഭര്‍ നിര്‍ദേശങ്ങള്‍ പങ്കുവച്ചു. മുന്‍മന്ത്രി കെ.ജെ. ചാക്കോ അധ്യക്ഷത വഹിച്ചു. ചങ്ങനാശേരിയിലെഅതിരൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണുകയാണ് തന്റെ ലക്ഷ്യമെന്ന് സ്ഥാനാര്‍ഥി ഡോ.കെ. സി.ജോസഫ് പറഞ്ഞു.
പടിഞ്ഞാറന്‍ ബൈപ്പാസ് അടിയന്തരമായി പൂര്‍ത്തിയാക്കും. ബോട്ടുജെട്ടി നവീകരണം, ടൂറിസം വികസനം, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അക്കാഡമിക് രംഗത്ത് പുതിയ കോഴ്സുകള്‍, മാലിന്യ സംസ്കരണം, നഗരത്തിലെ ഓടകളുടെ നവീകരണം തുടങ്ങിയവയ്ക്ക് അടിയന്തിര പ്രാധാന്യം നല്‍കുമെന്നും കെ.സി.ജോസഫ് പറഞ്ഞു.
ഡോ.ബി.ഇക്ബാല്‍, സാംസണ് വലിയപറമ്പില്‍, എന്‍.രാജു, കെ.ജോര്‍ജ്, വി.ആര്.ഭാസ്കരന്, എം.ടി കുര്യന്, എ.വി.റസല്‍, കൃഷ്ണകുമാരി രാജശേഖരന്, കെ.സി.ജോസഫ്, പ്രഫ.കെ.എന്‍. വിശ്വനാഥന് നായര്‍ കെ.ടിതോമസ്, ടി.എസ്. നിസ്താര്‍, അഡ്വ.ജോര്‍ജ് തോമസ്, വിനു ജോബ്, ബിജോയ് പ്ലാത്താനം, ബാബുതോമസ്, മാത്യുസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.