എരുമേലി: വിഷുവിന്റെ വരവറിയിച്ച് നാട്ടിലെങ്ങും കൊന്നകള്‍ പൂവിട്ടു. വിഷുവിന് ഇനി ആഴ്ചകള്‍ മാത്രമാണുള്ളത്. വേനല്‍ചൂടിലും ഇടയ്ക്കു പെയ്ത മഴയിലും വാടാതെയും കൊഴിയാതെയും പൂക്കള്‍ വിരിഞ്ഞു നിന്ന കണിക്കൊന്നകള്‍ വിഷു അടുക്കുന്നതോടെ കാലിയായിത്തുടങ്ങും. കണികാണാന്‍ കൊന്നപ്പൂക്കള്‍ തികയാതെ മറുനാട്ടില്‍ നിന്നുമെത്തിച്ച പൂക്കള്‍ വാങ്ങേണ്ട സ്ഥിതിയാണ് എങ്ങും. വിഷുവാകുമ്പോള് കൊന്നപ്പൂക്കള്‍ക്ക് വില കുതിച്ചുയരും. വെയിലേറ്റ് സ്വര്‍ണ നിറത്തില്‍ തിളങ്ങുന്ന കൊന്നപ്പൂക്കള്‍ വിഷുവെത്തുംവരെ കുളിരു പകരുന്ന വിശേഷ കാഴ്ചയാണ്.
വിഷുവിന് ഇനി ആഴ്ചകള്‍ മാത്രം… ഐശ്വര്യത്തിന്റെ കണിയൊരുക്കി കൊന്നകളില്‍ സ്വര്‍ണപ്പൂക്കള്‍; വിഷുവാകുമ്പോള് കൊന്നപ്പൂക്കള്‍ക്ക് വില കുതിച്ചുയരും
