സന്ദേശം’ എന്ന ചിത്രത്തിന് ശേഷം ‘വീണ്ടും ഒരു സന്ദേശം’ എന്ന ആക്ഷേപഹാസ്യ രാഷ്്ട്രീയ ചിത്രം വരുന്നു. ട്രീം ആന്‍ഡ് ട്രീംസ് ഫിലിംസി നുവേണ്ടി സന്‍ജയ്, സിദ്ദിഖ് മലപ്പുറം എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രം രൂപേഷ് എസ്. നായര്‍ സംവിധാനം ചെയ്യുന്നു. ശ്രീകുമാര്‍, സംവിധായകന്‍ രൂപേഷ്, ശബരീഷ് വര്‍മ എന്നിവര്‍ പ്രധാന കഥാപാത്ര ങ്ങളായി എത്തുന്ന ചിത്രത്തില്‍ രചന നാരായണന്‍ കുട്ടിയാണ് നായിക.
കമ്മ്യൂണിസ്റ്റ് ഡമോക്രാറ്റിക്് ഫെഡറേഷന്‍ നേതാവ് മൊട്ടേമ്മല്‍ പവിത്രനായി ശ്രീകുമാറും, കേരള ഡമോക്രാറ്റിക് ഫെഡറേഷന്‍ നേതാവ് ചേനപ്പാടി ശശാങ്കനായി രൂപേഷും, ദിഗ്‌വിജയ് സംഘ് നേതാവ് അരുണ്‍ ആയി ശബരീഷ് വര്‍മയും വേഷമിടുന്നു. മൊട്ടേമ്മല്‍ പവിത്രന്റെ ഭാര്യ താമര ആയി രചന നാരായണന്‍കുട്ടിയും വേഷമിടുന്നു. പാഞ്ചജന്യം, ദൂറല്‍, ‘സ്റ്റുഡന്റ്‌സ് ഒണ്‍ലി’ എന്നീ ചിത്രങ്ങളില്‍ പ്രധാന വേഷത്തിലെത്തിയ, രൂപേഷ് എസ്. നായര്‍ സംവിധായ കനായി അരങ്ങേറുന്ന ചിത്രമാണിത്.
രചന – രജീഷ് നെടുമണ്ണൂര്‍, കാമറ – അനില്‍ നായര്‍, എഡിറ്റര്‍ – കെ. ശ്രീനിവാസ്, സംഗീതം – ജയകൃഷ്ണന്‍ പാലക്കാട്, ആലാപനം – വിനീത് ശ്രീനിവാസന്‍, വിധു പ്രതാപ്, പി.ആര്‍.ഒ. – അയ്മനം സാജന്‍. ശബരീഷ് വര്‍മ, മറിമായം ശ്രീകുമാര്‍, രൂപേഷ്, കലാശാല ബാബു, ബാബു നമ്പൂതിരി, മാമുക്കോയ, ടോണി, ഇന്ദ്രന്‍സ്,മേഘനാഥന്‍, രചന നാരായണന്‍കുട്ടി, ലക്ഷ്മിപ്രിയ, സേതുലക്ഷ്മി, കൃഷ്ണപ്രിയ, മാസ്റ്റര്‍ ആരാധ്യന്‍ അനീഷ്, ബേബി അക്ഷര എന്നിവര്‍ അഭിനയിക്കുന്നു.