വെമ്പല്ലൂര്‍:വെമ്പല്ലൂര്‍ എഎംഎല്‍പി സ്കൂള്‍ മുറ്റത്തെ പാഷന്‍ ഫ്രൂട്ട് പ ന്തല്‍ കൗതുക കാഴ്ചയാകുന്നു. അധ്യാപകരുടെയും വിദ്യാര്‍ഥി കളുടെയും മികച്ച പരിചര ണം കൊണ്ടാണ് സ്കൂള്‍ അങ്കണത്തില്‍ പാഷന്‍ ഫ്രൂട്ട് പന്തല്‍ ഒരുങ്ങിയത്. പൂര്‍ണമായും ജൈവവളവും ജൈവകീടനാശിനിയും ഉപയോ ഗിച്ചാണ് മാസങ്ങള്‍ നീണ്ട പ്രയത് നത്തി നൊടുവി ലാണ് സ്കൂള്‍ മുറ്റത്ത് സ്‌നേഹപന്തല്‍ തീര്‍ത്തത്.
ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍ എ പാഷന്‍ ഫ്രൂട്ടിന്റെ വിള വെടുപ്പ് നിര്‍വ ഹിച്ചു.ശ്രീനാ രായണപുരം കൃഷി ഓഫീസര്‍ തങ്കരാജ് കൃഷിയെ സംബന്ധിച്ച് ബോധവത് കരണ ക്ലാസ് നയിച്ചു. ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനവും കുട്ടികള്‍ക്കുള്ള പച്ച ക്കറി വിത്ത് വിതരണവും ഇ.ടി .ടൈ സണ്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വ ഹിച്ചു. പ്രധാന അധ്യാപിക കെ കെ സീനത്ത്, വി.എം. ആബിദ ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.