വടകര: ലീഗ് പ്രാദേശിക നേതാവും വ്യാപാരിയുമായ വി.പി.സി. മൊയ്തുവിനെ വെട്ടി പണം കവര്‍ന്ന കേസില്‍ പിടിയിലായ മുഖ്യപ്രതി വടകര ബീച്ച് റോഡ് മലയില്‍ ഹൗസില്‍ മെഹറൂഫ് എന്ന മനാഫിനെ (30) പോലീസ് കസ്റ്റഡിയില്‍ വാങ്ങി. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് ജഡ്ജ് കെ.കെ അശോകനാണ് പോലീസിന്റെ ഹരജി പരിഗണിച്ച് പ്രതിയെ മൂന്നു ദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടത്.
കഴിഞ്ഞ ദിവസം വടകര സബ്ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ ഇയാളെ വി.പി.സി മൊയ്തു തിരിച്ചറിഞ്ഞിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ മറ്റ് പ്രതികളെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്ന പ്രതീക്ഷ യിലാണ് പോലീസ്. മൊയ്തുവിനെ വെട്ടിയ കത്തിയും മൊയ്തുവില്‍ നിന്ന് തട്ടിയെടുത്ത വിദേശ കറന്‍സിയും കണ്ടെടു ക്കേണ്ടതുണ്ട്. ഇത് ബംഗളുരു വില്‍ വിറ്റതായി മെഹ്‌റൂ ഫ് സമ്മതിച്ചിരിക്കുകയാണ്.
വെട്ടിയ കത്തിയും കറന്‍സിയും കണ്ടെടുക്കാന്‍ പ്രതിയുമായി പോലീസ് സംഘം തെരച്ചില്‍ നടത്തും. വയനാട് തിരുനെല്ലി യിലെ കാളിന്ദി റിസോര്‍ട്ടില്‍ നിന്നാണ് പോലീസ് മഹറൂഫിനെ പിടികൂടി യത്. 12500 രൂപയും പാസ്‌പോര്‍ട്ടും ഇയാളില്‍ നിന്ന് പിടിച്ചെടു ത്തിരുന്നു. ഡിസംബര്‍ പതിനാറിനു രാത്രിയാണ് മൊയ്തു ആക്രമിക്കപ്പെട്ടത്.