ശ്രീമൂകാംബിക കമ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന ഹോളിമാതാ ഫിലിസിനുവേണ്ടി ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്ത ധനയാത്ര 22-ന് പ്രദര്‍ശനത്തിനെത്തും.
പെണ്ണായി പിറന്നതുകൊണ്ടു മാത്രം ഇരകളായിത്തീരുകയും ചതിക്കപ്പെടുകയും ചെയ്യുന്ന വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ ജീവിക്കാനായി പലപല വേഷങ്ങള്‍ കെട്ടിആടേണ്ടിവരുന്ന വിജില എസ്.നായര്‍ എന്ന പെണ്ണിന്റെ കഥയാണു ചിത്രം പറയുന്നത്. ശ്വേതാ മേനോനാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിയാസ്ഖാന്‍, കന്നഡ താരം സന്ദീപ എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നു. ബെന്നി തൊടുപുഴ നിര്‍മിക്കുന്ന ചിത്രത്തിന് ചന്ദ്രന്‍ രാമന്തളി തിരക്കഥയും സംഭാഷണവും എഴുതുന്നു. ഛായാഗ്രഹണം വേണുഗോപാല്‍.
ആനന്ദ്, സുനില്‍ സുഖദ, ഇടവേളബാബു, കലാശാല ബാബു, മാമുക്കോയ, ഇന്ദ്രന്‍സ്, അനില്‍ മുരളി,കോട്ടയം നസീര്‍, ധര്‍മജന്‍, ബിജുക്കുട്ടന്‍, കലാഭവന്‍ പ്രജോദ്, ഭഗത് മാനുവല്‍, പയ്യന്നൂര്‍ മുരളി, കവിയൂര്‍ പൊന്നമ്മ, ബീന ആന്റണി, സോജ, സംഗീത രാജേന്ദ്രന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
വയലാര്‍ ശരത്ചന്ദ്രവര്‍മ, ജിനേഷ്കുമാര്‍ എരമം, ഗിരീഷ് കുന്നുമ്മല്‍, ശശീന്ദ്രന്‍ പയ്യോളി എന്നിവരുടെ ഗാനങ്ങള്‍ക്ക് രാജാമണിയും കാഞ്ഞങ്ങാട് രാമചന്ദ്രനും സംഗീതം പകരുന്നു. വിജി പാലാ പശ്ചാത്തലസംഗീതം. എഡിറ്റിംഗ് രഞ്ജന്‍ ഏബ്രഹാം, കണ്‍ട്രോളര്‍ എ.കെ.ശ്രീജയന്‍. -ദേവസിക്കുട്ടി