സത്യയില്‍ ജയറാമിന്റെ നായികയായി റോമയോ?

romaസത്യ എന്ന സിനിമയില്‍ ജയറാമിന്റെ നായികയായി റോമ എത്തുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ റായ് ലക്ഷ്മിയും നിഖിതയുമാണ് നായികമാരാകുന്നതെന്ന് വാര്‍ത്ത നേരത്തെ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ നിന്നു റായ് ലക്ഷ്മി പിന്മാറിയെന്നും പകരം റോമയായിരിക്കും ചിത്രത്തിലെത്തുകയെന്നുമാണ്  കേള്‍ക്കുന്നത്.

ഡോള്‍ഫിന്‍ എന്ന ചിത്രത്തിന് ശേഷം ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സത്യ. റോഡ് മൂവിയായിരിക്കും ചിത്രമെന്നാണ് സൂചന.

ഷെഹനാസ് മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഫിറോസ് ഷഹീദാണ് ചിത്രം നിര്‍മിക്കുന്നത്. ഭരണി കെ.ധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഗോപിസുന്ദറിന്റേതാണ് സംഗീതം.

Related posts