തൊടുപുഴ: സിപിഎം സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കിയതിന്റെ പേരില്‍ എസ്എന്‍ഡിപി ശാഖാ പ്രസിഡന്റിന് പിരിച്ചുവിടല്‍ ഭീഷണി. കഴിഞ്ഞ ദിവസം കരുണാപുരത്ത്് ഉടുമ്പഞ്ചോലയിലെ സിപിഎം സ്ഥാനാര്‍ഥി എംഎം മണിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കുകയും സ്ഥാനാര്‍ഥിയെ സ്വീകരിക്കുകയും ചെയ്തതിന്റെ പേരില്‍ കരുണാപുരം പോത്തിന്‍കണ്ടം ശാഖാ പ്രസിഡന്റ് എന്‍.കെ പൊന്നനോടാണ് മലനാട് യൂണിയന്‍ ഭാരവാഹിത്വം രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ എന്‍.കെ പൊന്നന്‍ ഇതിനു തയാറാകത്തതിനാല്‍ ഇദേഹത്തെ ഭാരവാഹിത്വത്തില്‍ പുറത്താക്കാന്‍ യൂണിയന്‍ തീരുമാനിച്ചതായി സൂചനയുണ്ട്. ഇടതുപക്ഷം ചെറുത്തു തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഗുരുദേവ ദര്‍ശനങ്ങളെയല്ല, പൊളളയായ ജാതി ചിന്ത ഊതിപ്പെരുപ്പിച്ച് കേരളത്തിലെ ഈഴവ സമൂഹത്തെയാകെ മതഭ്രാ ന്തന്‍മാര്‍ക്ക് തീറെഴു താനുള്ള ശ്രമങ്ങളെയാണെ ന്ന് പൊന്നന്‍ പറയുന്നു.
അതിനാല്‍ യൂണിയന്റെ ആവശ്യം അംഗീകരിക്കില്ലെന്നും ഇദേഹം പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ മലനാട് യൂണിയന്‍ നേതൃത്വം തയ്യാറായില്ല. വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ രാഷ്ട്രീദീപികയോട് പറഞ്ഞു.