പെരുമ്പാവൂര്‍: സ്കൂളിനു സമീപം ബോംബെന്നു സംശയിക്കുന്ന വസ്തു കണെ്ട ത്തിയതിനെ തുടര്‍ന്ന് ഇന്ന് ബോബ് സ്ക്വാഡ് എത്തി പരിശോധന നടത്തും. ഈ പരിശോധനയ്ക്കു ശേഷമേ ബോബ് ആണോ ഇതിതെന്ന് ഉറപ്പിക്കാനാകൂ. എറണാകുളത്തുനിന്നും ബോംബ് സ്ക്വാഡ് എത്തിയാകും പരിശോധന നടത്തുക. കൂവപ്പടി ഗണപതി വിലാസം ഹൈസ്ക്കൂളിനു സമീപം ഇടവൂര്‍ റോഡില്‍ മാലിന്യകൂമ്പാരത്തിനു മുകളില്‍ നിന്നാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ബോംബെന്ന് സംശയിക്കുന്ന വസ്തു കണെ്ടത്തിയത്.
നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് പോലീസിലറിയിച്ചു. പോലീസെത്തി ഇവ നീക്കം ചെയ്ത് കോടനാട് പോലീസ് സ്റ്റേഷനില്‍ ബക്കറ്റിലാക്കി മണലില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാടന്‍ ബോംബിന്റെ തിരിയില്‍ ഭദ്രമായി തമിഴ് പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ബോംബെന്നു തോന്നിപ്പിക്കുന്ന വസ്തു സൂക്ഷിച്ചിരുന്നത്.