സ്കൂളുകളിലെ പഠനനിലവാരം ഉയര്‍ത്തും: മന്ത്രി ജയരാജന്‍

KNR-EP-JAYARAJANമയ്യില്‍: വിദ്യാഭ്യാസമേഖലയില്‍ പഠനനിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയതായി മന്ത്രി ഇ.പി. ജയരാജന്‍. സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയില്‍ സമഗ്രമായ മാറ്റം പ്രകടമാകും. സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുന്നതിനൊപ്പം എല്ലാവരുടെയും സഹകരണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മയ്യില്‍ ഗവ. ഹൈസ്കൂളില്‍ നിന്നും പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയുടെയും എന്‍ഡോവ്‌മെന്റ് വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

പ്രസംഗത്തിനിടെ തന്റെ മയ്യിലിലെ തന്റെ കുട്ടിക്കാലവും മന്ത്രി അനുസ്മരിച്ചു. എസ്എസ്എല്‍സി പരീക്ഷ എഴുതിയത് ഈ സ്കൂളില്‍ വച്ചാണെന്നു മന്ത്രി പറഞ്ഞു. അന്നത്തെ പഴയ ഓര്‍മകള്‍ ഇന്നും ഓര്‍മയിലുണ്ട്. ഈ വിശാലമായ മൈതാനത്താണ് സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനായി ബൂട്ടണിഞ്ഞതും മന്ത്രി അനുസ്മരിച്ചു. ജയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, പി.കെ. ശ്രീമതി എംപി, മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ. നാണു, ആര്‍. ഉഷാനന്ദിനി, പി.കെ. ഹരീന്ദ്രന്‍, ടി. വസന്തകുമാരി, കെ. ഉഷ, ഇ.എം. തങ്കമണി, കെ. ചന്ദ്രന്‍, കെ.സി. ഹരികൃഷ്ണന്‍, കെ.സി. ഗോവിന്ദന്‍, കുബേരന്‍ നമ്പൂതിരി, പി. പവിത്രന്‍, കെ.പി.വി. സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts