മാറനല്ലൂര്‍- പ്ലാവൂര്‍ റോഡ് നിര്‍മാണം മന്ദഗതിയില്‍

tvm-roadഅമരവിള : പന്ത്രണ്ടു കോടി രൂപ മുടക്കി മാറനല്ലൂര്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് പ്ലാവൂര്‍ വരെ നീളുന്ന റോഡിന്റെ നിര്‍മാണത്തിലെ മെല്ലെ പോക്ക് ആയിരക്കണക്കിന് യാത്രികരെയും നാട്ടുകാരെയും ദുരിതത്തിലാക്കിയി രിക്കുകയാണ്.   എട്ടു മാസം മുമ്പ് റോഡ് വീതികൂട്ടുന്നതിനായി അനധികൃത കൈയേറ്റങ്ങളും നിര്‍മാണങ്ങളും ഇടിച്ചു നിരത്തി വേഗത്തില്‍ ആരംഭിച്ച റോഡ് പണി കഴിഞ്ഞ നാലു മാസമായി  മന്ദഗതിയിലാണ്.   നിലവില്‍ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നില്ലെങ്കിലും അനധികൃത കൈയേറ്റങ്ങള്‍ പൂര്‍ണമായി ഒഴിപ്പിക്കുകയാണ്.   എന്നാല്‍ സ്ഥലത്തെ ചില പ്രമാണികളുടെ പുരയിടങ്ങളിലെ കൈയേറ്റം ചില പ്രാദേശിക നേതാക്കളുടെ ശുപാര്‍ശയില്‍ പൊളിക്കാതെയാണ് റോഡ് വികസനം നടക്കുന്നതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

Related posts