വടകര: മൂന്നര പതിറ്റാണ്ട് ഭരിച്ച ബംഗാളിലെ സ്ഥിതി തന്നെയാണ് കേരളത്തിലും സിപിഎമ്മിന് വരാന്‍ പോകുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു. എല്ലാ മേഖലയിലും കുതിച്ചു ചാട്ടമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തിയത്. ആയഞ്ചേരിയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എന്നും പരാതി പറയുന്ന പോലീസിനെ കുറിച്ച് ഇടത് മുന്നണി ഒരു പരാതിയും പറയുന്നില്ല.
ക്രമസമാധാന പാലനത്തില്‍ ഒന്നാം സ്ഥാനത്താണ് കേരളം. എല്ലാ മാഫിയകളേയും അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. സമാധാന ജീവിതത്തെ തകര്‍ക്കുന്ന ഗുണ്ടാ-മാഫിയ-ക്വട്ടേഷന്‍ സംഘങ്ങളെ നിലക്ക് നിര്‍ത്തി. മാവോയിസ്റ്റ് ഭീഷണി ഇല്ലാതാക്കിയത് ഭരണ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. മത മൈത്രിക്ക് പേരുകേട്ട മണ്ണില്‍ മതേതരത്വത്തിന് വെല്ലുവിളിയായി ചില ശക്തികള്‍ പ്രവര്‍ത്തിക്കുകയാണ്.
ഇതിനെതിരെയുള്ള വിധിയെഴുത്തായിരിക്കണം നടക്കേണ്ടത്. ശാന്തിയും സമാധാനവും മാത്രമല്ല മെച്ചപ്പെട്ടജീവിതവും ഉറപ്പ് നല്കുന്ന പ്രവര്‍ത്തനമാണ് യുഡിഎഫ് നടത്തുന്നത്. വോട്ടര്‍മാര്‍ യുഡിഎഫിനൊപ്പം നിന്ന് ചരിത്ര പരമായ കടമ നിര്‍വഹിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. എന്‍.കെ ഗോവിന്ദന് അധ്യക്ഷത വഹിച്ചു. അഡ്വ.പി.ശങ്കരന്, കെ.സി. അബു,പി.കെ.കെ. ബാവ, വി.എം. ചന്ദ്രന്, സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല, അഡ്വ.പ്രമോദ് കക്കട്ടില്‍, അച്യുതന് പുതിയേടത്ത്, വടയക്കണ്ടി നാരായണന് എന്നിവര്‍ പ്രസംഗിച്ചു.