മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമ മറക്കാത്തവര്‍ ഹരികൃഷ്ണനെ മറക്കാന്‍ ഇടയില്ല. മലര്‍വാടി കൂട്ടത്തിലെ ഒരാള്‍, ഹരികൃഷ്ണന് കഴിഞ്ഞദിവസം വിവാഹിതനായി. ദിവ്യയാണ് വധു. മലയാളത്തില്‍ ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ച് തിളങ്ങിനില്‍ക്കുന്ന ഹരികൃഷ്ണന് ഇതിനോടകം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് കൂടാതെ സഹസ്രം, ചട്ടക്കാരി, നീഹാരിക, മോനായി അങ്ങനെ ആണായി, ഓം ശാന്തി ഓശാന, ഒരു വടക്കന്‍ സെല്‍ഫി, ആട് ഒരു ഭീകരജീവിയാണ് എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഹരിയുടെ ആട് ഒരു ഭീകരജീവിയാണ്, മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.