പ്രണാമം ഫിലിംസിന്റെ ബാനറില്‍ മന്ദ്യത്ത് കൃഷ്ണന് നിര്‍മിച്ച “കണ്ടെത്തല്‍’ എം. സുകുമാര്‍ജി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നു. ഷാജി ജേക്കബാണ് ഛായാഗ്രാഹണം. ലോകപ്രശസ്ത നര്‍ത്തകനും നാട്യാചാരനുമായ വി.പി. ധനഞ്ജയന് ആദ്യമായി അഭിനയിക്കുന്ന സിനിമയില്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയത്തികവോടെ പുറത്തുവന്ന ദേവേന്ദ്രനാഥ്, സുനില്രാഘവന്, മുംബൈ തിയറ്റര്‍ ആര്‍ട്ടിസ്റ്റ് ഗീതാ പൊതുവാള്, മാസ്റ്റര്‍ അഭിനവ് തുടങ്ങിയ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
.പശ്ചാത്തല സംഗീതം കൈതപ്രം വിശ്വനാഥന്, എഡിറ്റിംഗ് വിപിന്‍ മണ്ണൂര്‍, ശബ്ദനിയന്ത്രണം സന്ദീപ് ശ്രീധര്‍. സഹസംവിധാനം കമല്‍ പയ്യന്നൂര്‍, പിആര്‍ഒ ദേവസിക്കുട്ടി. പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുടെ വ്യാപകമായ ഒളിച്ചോട്ടവും കുടുംബത്തില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതവുമാണ് സിനിമയുടെ വിഷയം. ലോകത്തില്‍ മുപ്പത് സെക്കന്‍ഡില്‍ ഒരു കുട്ടിയെ വീതം കാണാതാകുന്നുവെന്നാണ് കണ്ടെത്തല്‍.
-ദേവസിക്കുട്ടി