പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സുകള്‍ ഒരു വര്‍ഷത്തിലധികമായി അറ്റകുറ്റപ്പണികള്‍ നടത്താത്തതു കാരണം കട്ടപ്പുറത്തായി. അടിയന്തര സാഹചര്യങ്ങളില്‍ ം രോഗികളെ മെഡിക്കല്‍ കോളജുകളിലെത്തിക്കുന്നതിന് ് സര്‍ക്കാര്‍ ആംബുലന്‍സ് ലഭിക്കാത്ത സ്ഥിതിയാണ്. നാല് ആംബുലന്‍ സുകളാണ് പത്തനം തിട്ട ജനറല്‍ ആശുപത്രിക്കുള്ളത്. രണ്ടെ ണ്ണം സംസ്ഥാന ആരോഗ്യ വിഭാഗം നല്‍കി യതും മറ്റ് രണ്ടെണ്ണങ്ങളില്‍ ഒന്ന് ടി.എന്‍. സീമ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദി ച്ചതും. മറ്റൊന്ന് കേന്ദ്ര ഷിപ്പിംഗ് ആന്‍ഡ് റോഡ് ഹൈവേ മന്ത്രാലയം റോഡ് സേഫ്ടി അഥോറിറ്റിക് നല്‍കിയത് ജനറല്‍ ആശുപത്രിക്ക് കൈമാറിയതുമാണ്.
ഇതില്‍ ഒരു ആംബുലന്‍സ് കഴിഞ്ഞ വര്‍ഷം തിരുവല്ല – കുമ്പഴ റോഡില്‍ തെക്കേമലയ്ക്ക് സമീപം രോഗിയുമായി കോട്ടയത്തേക്ക് പോയ വഴയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പൂര്‍ണമായും നശിച്ചു. ഇതിന്റെ അറ്റക്കുറ്റപ്പണിക്ക് നാലു ലക്ഷം രൂപയിലധികം ചെലവാകുമെ ന്നതിനാല്‍ പുതിയൊരണ്ണം നല്‍കാമെന്ന് ആരോഗ്യ വിഭാഗം ആശുപത്രി അധികൃത രെ അറിയിച്ചിരുന്നെങ്കിലും തുടര്‍ നടപടി കള്‍ ഉണ്ടായിട്ടില്ല.
ഷിപ്പിംഗ് ആന്‍ഡ് ഹൈവേ മന്ത്രാലയം നല്‍കിയ ആംബുലന്‍സ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ ജില്ലാ ആരോഗ്യ വിഭാഗം അനുമതി നല്‍കാത്തിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലധികമായി കട്ടപ്പുറത്തിരിക്കു കയാണ്.
നിസാരമായ അറ്റകുറ്റപ്പണികളുടെ പേരിലാണ് ഈ ആംബുലന്‍സ് നിര്‍ത്തിയിട്ടിരിക്കുന്നത്. നിലവില്‍ ഇനി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അടക്കമുണ്ടെങ്കില്‍ മാത്രമെ സര്‍വീസ് നടത്താന്‍ കഴിയു. നിര്‍ധനരായ രോഗികള്‍ക്ക് നേരത്തെ ആശുപത്രി അധികൃതര്‍ തന്നെ സൗജന്യ മായി ആംബുലന്‍സ് വിട്ടു നല്‍കിയിരുന്നു. ആംബുലന്‍സുകള്‍ തകരാറിലായ കാര്യം ആശുപത്രി അധികൃതര്‍ ജില്ലാ ആരോഗ്യ വിഭാഗത്തെ അറിയിച്ചിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു.ജനറല്‍ ആശുപത്രയില്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമായ മൂന്ന് ആംബുലന്‍ സുകള്‍ ഉണ്ടെങ്കിലും ഇവയുടെ സേവനം പൂര്‍ണമായും ലഭ്യമല്ല.
പലപ്പോഴും അത്യാവ ശ്യഘട്ടങ്ങളില്‍ സര്‍ക്കാര്‍ ആംബുലന്‍സു കളുടെ സേവനം ലഭ്യമാകാറില്ലെന്ന പരാതി വ്യാപകമാണ്. ആംബുലന്‍സുകള്‍ ആശുപത്രി പരിസത്ത് ഉണ്ടെങ്കിലും ഡ്രൈവര്‍മാരുടെ സേവനം പൂര്‍ണസമയം ലഭിക്കാറില്ല. ഇത് പലപ്പോഴും വാക്കേറ്റങ്ങള്‍ക്കും പരാതികള്‍ ക്കും കാരണ മാകാറുണ്ട്. സര്‍ക്കാര്‍ ആംബുലന്‍സുകളുടെ സേവനം അന്യമായി ത്തുടങ്ങിയതോടെ സ്വകാര്യ ആംബുലന്‍ സുകള്‍ ആശു പത്രിക്ക് സമീപം താവളം ഉറപ്പിച്ചിട്ടുണ്ട്. പത്തോളം സ്വകാര്യ ആംബുലന്‍സുക ളാണ് ജനറല്‍ ആശുപത്രി പരിസരം കേന്ദ്രീ കരിച്ച് സമാന്തര പ്രവര്‍ത്തനം ആരംഭിച്ചി രിക്കുന്നത്.
ആംബുലന്‍സുകള്‍ ആവശ്യമാ യി വരുമ്പോള്‍ ആശുപത്രി ജീവനക്കാര്‍ തന്നെ സ്വകാര്യ ആംബുലന്‍സുകള്‍ രോഗികള്‍ക്ക് ലഭ്യമാക്കി നല്‍കുകയാണ് പതിവ്. സര്‍ക്കാര്‍ ആംബുലസുകള്‍ രണ്ടായിരത്തില്‍ താഴെ മാത്രം രൂപ മാത്രം ഈടാക്കുന്ന സമയത്ത് 3500 മുതല്‍ 5000 രൂപ വരെയാണ് കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ പോകുന്നതിന് ഈടാക്കുന്നത്. ഇത് സാധാരണക്കാരായ രോഗികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.