വട്ടിയൂര്‍ക്കാവില്‍ ജ്വല്ലറി കുത്തിത്തുറന്ന് മോഷണശ്രമം

tvm-pipeപേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് അറപ്പുര റോഡില്‍ ജ്വല്ലറിയുടെ ഷട്ടര്‍ കുത്തിത്തുറന്ന് മോഷണ ശ്രമം. അറപ്പുരയിലെ തൃശൂര്‍ ഗോള്‍ഡ് ജ്വല്ലറിയിലാണ് മോഷണശ്രമമുണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രിക്കുശേഷമാണ് മോഷണശ്രമമെന്നാണ് സൂചന. അടുത്തകാലത്താണ് ജ്വല്ലറി ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത് . ജ്വല്ലറിയുടെ ഷട്ടറിന്റെ പൂട്ടുകള്‍ അറുത്തുമാറ്റിയനിലയില്‍ കണ്ടെത്തി. ജ്വല്ലറിയുടെ മുന്നിലെ സിസിടിവിയില്‍ 25 വയസുള്ള യുവാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. തൊപ്പി ധരിച്ചിട്ടുള്ള ഇയാള്‍ കമ്പിപ്പാരയുമായി നില്‍ക്കു ന്നതാണ് ദൃശ്യങ്ങളിലുള്ളത്.

റോഡില്‍ കൂടി വാഹനങ്ങള്‍ പോകുമ്പോള്‍ ഇയാള്‍ ഒളിച്ചിരിക്കാന്‍ ശ്രമിക്കു ന്നതും ദൃശ്യങ്ങളില്‍ കാണാം. ജ്വല്ലറി തുറന്നുവെങ്കിലും ഒന്നും മോഷണം പോയിട്ടില്ലെന്ന് ഉടമ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഗോള്‍ഡ് ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ ജ്വല്ലറിയില്‍ ഉണ്ടായിരുന്നില്ല. മോഷണവുമായി ബന്ധപ്പെട്ട് ചിലരെ സംശയമുണ്ടെന്നും കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും വട്ടിയൂര്‍ക്കാവ് പോലീസ് അറിയിച്ചു. ജ്വല്ലറി പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്നുമാസമായെങ്കിലും ഇവിടെ സെക്യൂരിറ്റിയെ നിയമിച്ചിട്ടില്ല.

Related posts