ഗാന്ധിനഗര്‍: കോട്ടയം റെയില്‍വെ സ്‌റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി അപകട നിലതരണം ചെയ്തതായി ഡോക്്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.30നാണ് എറണാകുളം- കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍ അവശനിലയില്‍ തൃശൂര്‍ കൊട്ടികാപ്പള്ളി സ്വദേശിനിയായ 30 കാരിയെ കണ്ടെത്തിയത്.
ട്രെയിനില്‍ നിന്നും യാത്രക്കാര്‍ ഇറങ്ങിയിട്ടും യുവതി ഇറങ്ങിയിരുന്നില്ല. സംശയം തോന്നിയ യാത്രക്കാര്‍ ഉടന്‍ തന്നെ കോട്ടയം റെയില്‍വേ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെത്തി യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.