കെട്ടിപ്പിടിക്കാന്‍ ഇല്ലെന്ന് മഡോണ

madona180616ചിലര്‍ എത്ര മനോഹരമായാണ് നായകനുമായി വളരെ അടുത്ത് അഭിനയിക്കുന്നത്. പക്ഷേ എനിക്കതിന് പറ്റാറില്ല- പറയുന്നത് യുവ നടി മഡോണയാണ്. പ്രേമം എന്ന സിനിമയ്ക്ക് ശേഷം മഡോണയെ തേടി നിരവധി അവസരങ്ങളാണ് എത്തിയത്. തൊടുന്നതെല്ലാം പൊന്നാകുന്നത് പോലെ അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചു.

ഈ വിജയങ്ങള്‍ക്കിടെയാണ് മഡോണ സിനിമയിലെ തന്റെ അസ്വസ്ഥതകളെ കുറിച്ച് പ്രതികരിച്ചത്. കെട്ടിപ്പിടിച്ചുള്ള അഭിനയമൊന്നും തനിക്ക് പറ്റില്ലെന്നും സ്ക്രീനില്‍ കെട്ടിപ്പിടിച്ച് അഭിനയിക്കുന്നത് വലിയ അസ്വസ്ഥതയാണെന്നുമാണ് മഡോണ പറഞ്ഞത്.

നടന്‍മാരുമൊത്ത് അടുത്ത് ഇടപഴകി അഭിനയിക്കാനും  ഗ്ലാമറസായ വേഷങ്ങള്‍ ധരിക്കാനും തനിക്ക് പറ്റില്ലെന്നും മഡോണ പറഞ്ഞു. തന്റെ നിലപാടുകള്‍ കൃത്യമായി തന്നെ പറഞ്ഞിരിക്കുകയാണ് മഡോണ. ഇതിന് മുമ്പും പല നടിമാരും ഇത്തരത്തിലുള്ള പ്രതികരണം നടത്തിയിട്ടുണ്ടെങ്കിലും സിനിമകളില്‍ സജീവമായതോടെ പറഞ്ഞതെല്ലാം വിഴുങ്ങുന്നതാണ് കണ്ടിട്ടുള്ളത്. മഡോണ സെബാസ്റ്റിയന്‍  ഈ ഗണത്തിലേക്ക് പോകില്ലെന്ന് കരുതാം.

Related posts