വടകര: ‘വായനം വിസ്മയം’ എന്ന പേരില്‍ വായനയുടെ വസന്തമൊരുക്കി മയ്യന്നൂര്‍ എല്‍പി സ്കൂള്‍ കുട്ടികള്‍ വ്യത്യസ്തരായി. ആധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് വായന മരിക്കുന്നു എന്ന വിചാരങ്ങള്‍ക്ക് മുന്നിലാണ് കുട്ടികള്‍ വായനയുടെ കാഴ്ചകളൊരുക്കിയത്. സാഹിത്യ ലോകത്തെ മഹാപ്രതിഭകളുടെ ഫോട്ടോകളുടെയും പുസ്തകങ്ങളുടെയും പ്രദര്‍ശനവും, ഡോക്യുമെന്ററി, അക്ഷര സായാഹ്നം, പുസ്തക പരിചയം, ഗൃഹസന്ദര്‍ശനം, സന്ദേശയാത്ര, അക്ഷരതെളിമ, വായനാക്വിസ്, പ്രധാന വാചക ശേഖരണത്തിനായി ‘ വാക്കനാല്‍’ എന്നിവയാണ് പ്രധാന പരിപാടികള്‍.
കുരുന്നുകളുടെ ഈ കൂട്ടായ്മക്ക് അധ്യാപകരും പി.ടി.എയും വിദ്യാലയ സംരക്ഷണ സമിതിയും നാട്ടുകാരും പിന്തുണയുമായി രംഗത്തുണ്ട്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം മധു കടത്തനാട് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ പുത്തലത്ത് ഇബ്രാഹിം അധ്യക്ഷനായി. റസാഖ് കല്ലേരി, സി. അനിരുദ്ധന്‍, പി.പി. വിനോദന്‍, പി.പി. അനന്തന്‍, വി.പി. മുഹമ്മദ്, കെ.കെ. ദിനേശന്‍, പാറക്കല്‍ രാജന്‍, ഗിരിജ, പി.പി. രാഗി എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ കെ.കെ. നാണു സ്വാഗതവും പി. മോഹന്‍ദാസ് നന്ദിയും പറഞ്ഞു.