വാട്സ് ആപ് കൂട്ടായ്മയില്‍ ഒരു സിനിമ. അതാണ് ഇന്‍സൈറ്റ്. ലഹരിക്കെതിരേയുള്ള വാട്സ്ആപ് കൂട്ടായ്മയായ ഇന്‍സൈറ്റ് ഗ്രൂപ്പാണ് ചിത്രം നിര്‍മിക്കുന്നത്. തങ്ങള്‍ക്കു സമൂഹത്തോടുള്ള പ്രതിബദ്ധത ഈ സിനിമയിലൂടെ പ്രകടിപ്പിക്കു കയാണ് ഒരു പറ്റം യുവാക്കള്‍.
കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ വാട്സ് ആപ് കൂട്ടായ്മയാണ് ഇന്‍സൈറ്റ് ഗ്രൂപ്പ്. ലഹരി മുക്ത സമൂഹത്തിനു പ്രാധാന്യം നല്‍കുന്നവരാണ് ഗ്രൂപ്പിലെ അംഗങ്ങള്‍. ഗ്രാമത്തിലുള്ള നിഷ്കളങ്കനായ ആണ്‍കുട്ടി ലഹരിക്കടിമപ്പെട്ടവരുടെ ഇടയില്‍പ്പെട്ട് ചൂഷണത്തിന് ഇരയാകുന്നതും അതുവഴി അവന്റെ ജീവിത ത്തില്‍ സംഭവിക്കുന്ന ഗതിവിഗതികളുമാണ് ചിത്ര ത്തിന്റെ ഇതിവൃത്തം. നമ്മുടെ കോളജ് കാമ്പസു കളിലെ ഇതുവരെ കാണാത്ത ലഹരി ഉപയോഗ ത്തിന്റെ ചില യഥാര്‍ഥ്യങ്ങളും ബുര്‍ജ് അസോസി യേഷന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ സിനിമയി ലൂടെ പറയുന്നുണ്ട്. 180ല്‍പ്പരം പുതുമുഖ ആര്‍ട്ടിസ്റ്റു കളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്.
കൂട്ടായ്മയിലെ അംഗവും യുവസംവിധാ യകനുമായ വിജേഷ് വളയമാണ് സിനിമ സംവിധാനം ചെയ്യുന്നത്. സംവിധാന സഹായികളെയും മറ്റു ടെക്നീഷ്യന്മാരെയുമെല്ലാം വാട്സ് ആപ് ഗ്രൂപ്പില്‍ നിന്നാണ് കണ്ടെത്തിയത്. ഇങ്ങനെ ഒരു സിനിമ നിര്‍മിക്കാന്‍ പ്രചോദന മായത് മുമ്പ് നല്ല സിനിമയെ സ്നേഹിക്കുന്ന ഒരു പറ്റം ചെറുപ്പക്കാര്‍ ഫേസ് ബുക്ക് കൂട്ടായ്മയിലൂടെ നിര്‍മിച്ച് ധാരാളം മാധ്യമ ശ്രദ്ധ നേടിയ മിറക്കിള്‍ എന്ന ഹോം സിനിമയായി രുന്നെന്ന് ഇന്‍സൈറ്റിന്റെ സംഘാടകര്‍ പറയുന്നു. മിറക്കിളിന്റെ അസോ. സംവിധായകരായിരുന്ന ജമാല്‍ റാഷി, ഏ.കെ. രഞ്ജിത്ത്, വിപിഷ് കോഴിക്കോട് എന്നിവരും ഈ സിനിമയ്ക്ക് പൂര്‍ണ സഹകരണം നല്കുന്നു. മിറക്കിളിലെ വില്ലനായിരുന്ന ഷൈജു വയനാട് ഇതില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മൂന്ന് ഗാനങ്ങളാണ് ഉള്ളത്. യുവകവി ഇല്ല്യാസ് കടമേരിയാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരിഷ് പുത്തഞ്ചേരിയുടെ മരുമകനും യുവസംഗീതജ്ഞനു മായ സന്ദീപ് പണിക്കരാണ് ഗാനങ്ങള്‍ ചിട്ടപ്പെ ടുത്തിയിരിക്കുന്നത്. മൈലാഞ്ചി റിയാലിറ്റി ഷോയു ടെ ജഡ്ജും പ്രശസ്തമാപ്പിള ഗായകനുമായ കണ്ണൂര്‍ ഷെരീഫ്, ഐഡിയാ സ്റ്റാര്‍സിംഗര്‍ ഫെയിം ഉണ്ണിമോള് എന്നി വരാണ് ഗാനങ്ങള്‍ ആലപിച്ചി രിക്കുന്നത്. കോഴി ക്കോട്, തലശ്ശേരി, ബാംഗ്ലൂര്‍, ഗുണ്ടല്‍പേട്ട് എന്നി വിടങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമയുടെ കാമറ സനീഷ് വളയമാണ്.