പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിലെ കരാര്‍ പണികള്‍ സ്തംഭനാവസ്ഥയില്‍. കൂവപ്പടി പഞ്ചായത്തിലെ ക്വാറി ഉടമകളും ക്രഷര്‍ ഉടമകളും മണലിനും, മെറ്റലിനും കൃത്രിമമായ ക്ഷാമം ഉണ്ടാക്കി ദിനം പ്രതി വില കൂട്ടുന്നു.
മണലിന് 45 രൂപ മുതല്‍ 50 രൂപയും, മെറ്റലിന് 35 മുതല്‍ 40 രൂപ വരെയാണ് ഒരടിക്ക് ഈടാക്കുന്നത്. ഇതുമൂലം കരാര്‍ പണികള്‍ നടത്താനാവാത്ത അവസ്ഥയാണ്.
നിയമ വിരുദ്ധമായി മറ്റ് ജില്ലകളിലേക്ക് ടോറസ് ഉള്‍പ്പെടെ വലിയ വണ്ടികളില്‍ രാത്രി കാലങ്ങളില്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നു. 50 ടണ്‍ ഭാരം വരുന്ന ഈ വാഹനങ്ങള്‍ മൂലം റോഡില്‍കൂടിയുള്ള കുടിവെള്ള പൈപ്പുകള്‍ നിരന്തരം പൊട്ടുന്നതുമൂലം കുടിവെള്ള വിതരണം തടസപ്പെടുന്നു.
വല്ലം ആലാട്ടുചിറ റോഡില്‍ ഇരു വശങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന വന്‍കിട കൃഷറുകള് മൂലം പ്രദേശവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ശ്വാസതടസം തുടങ്ങിയ പല രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നു.
പൊല്യൂഷന്‍ ഡിപ്പാര്‍ട്ട് മെന്റിന്റെയും, വെഹിക്കിള്‍ ഡിപ്പാര്ട്ട്മെന്റെന്റെയും മൗന സമ്മതത്തോടുകൂടിയാണ് നിയമവിരുദ്ധമായ ഈ പ്രവര്‍ത്തികല്‍ നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.