വണ്‍വേ നിയമം പാലിക്കുന്നില്ല; പേരാവൂര്‍ ബസ്സ്റ്റാന്‍ഡ് ജംഗ്ഷനില്‍ കുരുക്ക്

knr-busonewayപേരാവൂര്‍: ബസുകള്‍ വണ്‍വേ നിയമം പാലിക്കുന്നില്ല. പേരാവൂര്‍ ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് തുടര്‍ക്കഥയാകുന്നു. പേരാവൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ക്കു കയറാനും സ്റ്റാന്‍ഡില്‍നിന്ന് ഇറങ്ങാനും രണ്ടുവഴിയുണ്ടെങ്കിലും ഡ്രൈവര്‍മാരുടെ സൗകര്യപ്രകാരം ഒരു വഴി മാത്രം ഉപയോഗിക്കുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്.

ദിവസേന നിരവധി ബസുകളാണ് പേരാവൂര്‍ സ്റ്റാന്‍ഡില്‍ കയറിയിറങ്ങുന്നത്. ഒരു വഴിയിലൂടെ മാത്രം ബസുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോള്‍ ജംഗ്ഷനില്‍ രണ്ടുബസുകള്‍ക്ക് ഒരേസമയം കടന്നുപോകാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് വാഹനങ്ങളുടെ നിര താലൂക്ക് ആശുപത്രി ജംഗ്ഷന്‍ വരെ നീളാറുണ്ട്. അധികൃതര്‍ മൗനം പാലിക്കുന്നതാണ് നിയമലംഘനം നടത്താന്‍ ബസ് ജീവനക്കാരെ പ്രേരിപ്പിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Related posts