വ്യാജ ഒപ്പും സീലും നിര്‍മിച്ച് 54 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം: പോലീസിന്റെ പങ്ക് അന്വേഷിക്കണം

alp-RUPEESപത്തനംതിട്ട: കോഴഞ്ചേരി  തഹസില്‍ദാറുടെയും താലൂക്ക് ഓഫീസിന്റെയും പേരും വ്യാജ ഒപ്പും  സീലും നിര്‍മിച്ച് കോഴഞ്ചേരി താലൂക്ക് തഹ സില്‍ദാറുടെ പേരില്‍ വ്യാജ വില നിര്‍ണയ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു കേരള സംസ്ഥാന സഹ കരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ നിന്നും 54 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവ ത്തില്‍ കേസെടുത്ത പത്തനംതിട്ട പോലീസ് പ്രതിയുടെ മൊഴിയെടുക്കാത്തതിനു പിന്നില്‍ തട്ടിപ്പു നടത്തിയവരെ സഹായിച്ച പോലീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് പരാതിക്കാരനും വിവരാവകാശ പ്രവര്‍ത്തകനുമായ റഷീദ് ആന പ്പാറ ആവശ്യപ്പെട്ടു.

വസ്തു ഉടമയുടെയും വസ്തു ബ്രോക്കര്‍മാരുടെ വ്യാജ വില നിര്‍ണയ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കാല യളവിലെ കോഴഞ്ചേരി താലൂക്ക് തഹസില്‍ ദാരായ രാജുവിന്റെയും മൊഴിയാണ് കേസിന്റെ അന്വേ ഷണത്തിന് ഏറ്റവും സഹായം. എന്നാല്‍, ഇവരുടെ മൊഴി നാളിതുവരെ പോലീസ് എടുത്തിട്ടില്ലെന്നും റഷീദ് പറഞ്ഞു.

Related posts