മെഡിക്കല്‍ കോളജിലെ റേഡിയേഷന്‍ മെഷീന്‍ തകരാര്‍ പരിഹരിച്ചു

KTM-IMPACTഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തകരാറിലായ കാന്‍സര്‍ വിഭാഗം റേഡിയേഷന്‍ മെഷീന്‍ കോബാള്‍ട്ടിന്റെ തകരാര്‍ പരിഹരിച്ചു. കഴിഞ്ഞ ഒന്നു മുതല്‍ തുടര്‍ച്ചയായ മൂന്നു ദിവസം മെഷീന്‍ തകരാറിലായതിനെ തുടര്‍ന്നു കാന്‍സര്‍ രോഗികള്‍ വലഞ്ഞ സംഭവം രാഷ്്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റിപ്പോര്‍ട്ടിനെ തുടര്‍ന്നു ഇന്നലെ ആശുപത്രി അധികൃതര്‍ വിദ്ഗധരെക്കൊണ്ടു കോബാള്‍ട്ടിന്റെ തകരാര്‍ പരിഹരിക്കുകയായിരുന്നു. മെഷീന്‍ പണി മുടക്കിയതോടെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി , ആലപ്പുഴ  ജില്ലകളില്‍ നിന്നുള്ള നൂറുകണിക്കിനു രോഗികള്‍ ദുരിതത്തിലായിരുന്നു. റേഡിയേഷന്‍ തുടര്‍ ദിവസങ്ങളില്‍ വേണമെന്നിരിക്കെ പല രോഗികളുടെയും നിലവഷളാവുകയും ചെയ്തിരുന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്നും ആശുപത്രിയില്‍ എത്തിയതിനുശേഷമാണ് മെഷീന്‍ തകരാറിലായ വിവിരം രോഗികള്‍ പലരും അറിഞ്ഞതു തന്നെ. തുടര്‍ന്നു മെഡിക്കല്‍ കോളജ് പരിസരത്തു മുറികള്‍ വാടകയ്‌ക്കെടുത്തു കാത്തിരിക്കുകയായിരുന്നു. 18 വര്‍ഷത്തിലധികം പഴക്കമുള്ള കോബാള്‍ട്ട് മെഷീനാണ് ഇപ്പോഴും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉപയോഗിക്കുന്നത്.

Related posts