ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന്റെ ഭര്‍ത്താവിന്റെ വേഷത്തില്‍ ഷാഹിദ് കപൂര്‍ എത്തുന്നു. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പത്മാവതിയിലാണ് ദീപിക-ഷാഹിദ് ജോഡികള്‍ ഒന്നിക്കുന്നത്. മുസ്‌ലിം ഭരണാധികാരിയായ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് റാണി പത്മാവതിയോടു തോന്നുന്ന പ്രണയമാണ് ചിത്രത്തിലൂടെ പറയുന്നത്.
ദീപികയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ പല നടന്‍മാരെയും ആലോചിച്ചിരുന്നതാണ്. എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ വേഷത്തില്‍ മികച്ചൊരു നടന്‍ വേണമെന്ന് ദീപിക ആവശ്യപ്പെട്ടു. ഇതോടെയാണ് ഷാഹിദ് നായകനാകുന്നത്. ഷാഹിദ് തന്റെ ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്നത് ദീപികയ്ക്കും സന്തോഷമായിരുന്നു. ചിത്രത്തില്‍ രണ്ടു നായകന്‍മാരാണ് ഉള്ളത്. ഷാഹിദിനെക്കൂടാതെ ദീപികയുടെ കാമുകന്‍ കൂടിയായ രണ്‍വീര്‍ സിംഗാണ് ചിത്രത്തിലെ മറ്റൊരു നായകന്‍. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിക്കുന്നതിന് ദീപിക വാങ്ങിയ പ്രതിഫലവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഹോളിവുഡ് ചിത്രമായ ത്രിപ്പിള്‍ എക്‌സില്‍ അഭിനയിച്ചതോടെ ദീപിക തന്റെ പ്രതിഫലം ഉയര്‍ത്തിയിട്ടുണ്ട്. പത്മാവതിയില്‍ അഭിനയിക്കാന്‍ ദീപിക 12.65കോടി രൂപയാണ് ഈടാക്കുന്നത്.ബന്‍സാലിയുടെ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും പത്മാവതി. രാംലീ ല, ബാജിറാവു മസ്താനി എന്നീ ചിത്ര ങ്ങള്‍ക്കു ശേഷം രണ്‍വീര്‍ സിംഗും സഞ്ജയ് ലീല ബന്‍സാ ലിയും ദീപികയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബാജിറാവു മയസ്താനിക്ക് തിരക്കഥ എഴുതി യ പ്രകാശ് കപാഡിയ തന്നെയാ ണ് പത്മാവതിക്കും തിരക്കഥ ഒരുക്കുന്നത്. സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന പത്്മാ വതി ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ റിലീസ് ചെയ്യും.