പള്ളുരുത്തി: പളളുരുത്തിയില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടറി എന്‍.ആര്. ശ്രീകുമാര്‍, ബ്ലോക്ക് സെക്രട്ടറി ഫ്രാന്‍സിസ് അസീസി എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. രാത്രി 12 മണിയോടെയാണ് വീടിന്റെ ജനല്‍ ചില്ലകളും കാറ്റിന്റെ ചില്ലുകളും തകര്‍ത്തത്. സമാന രീതിയില്‍ തന്നെയാണ് ഫ്രാന്‍സിസ് അസീസിയുടെ വീടിന്റെ ജനല്‍ ചില്ലകളും കല്ലെറിഞ്ഞ് തകര്‍ത്തത്. വീടിന്റെ അകത്തേക്ക് ചില്ലുകള്‍ ചിതറി വീണു.ശബ്ദം കേട്ട് എഴുന്നേറ്റ പുറത്തിറങ്ങി നോക്കിയപ്പോള്‍ ബൈക്കില്‍ രണ്ട് പേര് വേഗത്തില്‍ ഓടിച്ചു പോയതായി ഫ്രാന്‍സിസ് അസീസി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പള്ളുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പള്ളുരുത്തിയില്‍ ബൈക്കിലെത്തിയവര്‍ രണ്ട് വീടിന്റെ ചില്ലുകള്‍ തകര്‍ത്തു
