നിയമങ്ങളുടെ ആനുകൂല്യം ജനങ്ങളിലേക്ക് എത്തണം :കെ.സി.വേണുഗോപാല്‍ എം.പി

alp-kcvenugopalകരുനാഗപ്പള്ളി: നിലവിലുള്ള നിയമങ്ങളുടെ ആനുകൂല്യം ജനങ്ങളിലേക്ക്എത്തണമെന്നും അതിനായി ഉപഭോക്തൃ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും കെ.സി.വേണുഗോപാല്‍ എം.പി പറഞ്ഞു. കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ കൗണ്‍സില്‍ അവാര്‍ഡ്ദാന ചടങ്ങില്‍ ദേശീയപുരസ്ക്കാര ജേതാക്കളെ ആദരിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു എം.പി. അവാര്‍ഡ് ദാനവും സമ്മേളനവും മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു.

കണ്‍സ്യൂമര്‍ രംഗത്തെ മികച്ച പ്രവര്‍ത്തന മികവിനുള്ള സംസ്ഥാനഅവാര്‍ഡുകള്‍ക്കര്‍ഹരായ ആര്‍.വിജയരാജന്‍, നാടിയന്‍പറമ്പില്‍മൈതീന്‍കുഞ്ഞ്,മുനമ്പത്ത്ഷിഹാബ്,എന്‍.ഭാസ്ക്കരന്‍നായര്‍ എന്നിവര്‍ക്ക് മന്ത്രി അവാര്‍ഡുകള്‍ നല്‍കി.  വിദ്യാഭ്യാസ അവാര്‍ഡ് ദാനം ആര്‍.രാമചന്ദ്രന്‍എംഎല്‍എയും  ചികിത്സാധനസഹായ വിതരണം എന്‍.വിജയന്‍പിള്ള എംഎല്‍എയും നിര്‍വഹിച്ചു.

ഉപഭോക്തൃലഘുലേഖാവിതരണംനഗരസഭാചെയര്‍പേഴ്‌സണ്‍എം.ശോഭന നിര്‍വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സിരാജന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് എം.മൈതീന്‍കുഞ്ഞ്അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ അവാര്‍ഡ് ജേതാക്കളായ കാക്കാന്റയ്യത്ത് നരേന്ദ്രന്‍,  തെക്കടത്ത് ഷാഹുല്‍ ഹമീദ് എന്നിവരെ എം.പി ഉപഹാരം നല്‍കി ആദരിച്ചു.

അഡ്വ.കെ.പിമുഹമ്മദ്, അയ്യപ്പന്‍നായര്‍, എം.വഹാബ്, എ.എ.ഷാഫി, കുന്നേല്‍ രാജേന്ദ്രന്‍, ഷാജഹാന്‍ പണിക്കത്ത്, കെ.ശശിധരന്‍പിള്ള, ഷീലാജഗദരന്‍, ജെ.എ. അസ്‌ലം, ശാന്താനന്ദനാഥ്, എന്നിവര്‍ പ്രസംഗിച്ചു.

Related posts