അരിമ്പൂര്‍: തൃശൂര്‍-വാടാനപ്പള്ളി റോഡ് വികസനത്തിന്റെ പേരില്‍ വ്യാപാരസ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരവും നല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അരിമ്പൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ജോര്‍ജ് ജെ.മണ്ണുമ്മല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എ.മാര്‍ട്ടിന്‍ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്തംഗം സി.പി.പോള്‍, മുതിര്‍ന്ന വ്യാപാരി നേതാവ് പി.ബാലന്‍നായര്‍, എസ്എസ്എല്‍സിക്ക് ഫുള്‍ എ പ്ലസ് നേടിയ ആല്‍ബിന്‍ പോള്‍ എന്നിവരെ ജില്ലാ ട്രഷറര്‍ ജോര്‍ജ് കുറ്റിച്ചാക്കു ആദരിച്ചു.
വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ പഞ്ചായത്ത് ലൈന്‍സ് പുതുക്കുമ്പോള്‍ നിലവിലുള്ള സ്ഥാപനങ്ങളെ സാനിറ്റേഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രമേയം വഴി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.പുതിയ ലൈസന്‍സ് എടുക്കുന്ന വ്യാപാരികള്‍ക്ക് വേണ്ടി നടപടിക്രമങ്ങള്‍ സുതാര്യമാക്കണമെന്നാവശ്യവും പ്രമേയത്തില്‍ സര്‍ക്കാരിനോട് ഉന്നയിച്ചു.
ഗ്രാമപഞ്ചായത്തംഗം സി.പി.പോള്‍, സി.വി.വെങ്കിടാചലപതി, ടി.എല്‍.ഡേവിസ്, പി.ജെ.ടോണി, വി.അജിത്ത്, വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ അഖിലേന്ത്യ വ്യാപാര ദിനത്തിന്റെ ഭാഗമായി കെ.എ.മാര്‍ട്ടിന്‍ പതാക ഉയര്‍ത്തി. സി.എ.വസന്തന്‍ സ്വാഗതവും പി.ടി.വിന്‍സന്‍ നന്ദിയും പറഞ്ഞു. പാവപ്പെട്ട വീട്ടുകാര്‍ക്ക് പത്ത് കിലോ അരി വീതം വിതരണം ചെയ്തു.