ഇവന് മേഘരൂപന്‍ എന്ന ചിത്രത്തിനു ശേ ഷം വീണ്ടും ഒരു യഥാര്‍ഥ വ്യക്തിയുടെ ജീവിതം സിനി മയില്‍ അവതരിപ്പിക്കുകയാണ് അനുമോള്‍. കേരളത്തിന്റെ സ്വന്തം ചിത്രകാരിയായ ടി.കെ പത്മിനിയുടെ ജീവിതമാണ് പത്മിനി എന്ന ചിത്രത്തില്‍ അനു അവതരിപ്പിക്കുന്നത്. കലയിലൂടെ സ്വന്തം ചിന്തകള്‍ പ്രകടിപ്പിക്കാന്‍ ധൈര്യം കാട്ടിയ ചിത്രകാരിയായിരുന്നു പത്മിനി. സ്ത്രീകള്‍ വരയ്ക്കും എന്നു പോലും കേട്ടിട്ടില്ലാത്ത 1940കളിലാണ് പത്മിനി ജനിച്ചത്. എന്നാല്‍ പ്രസവത്തോടെ 29-മത്തെ വയസില്‍ ആ കലാകാരി മരിച്ചു.പത്മിനി ജീവിച്ചിരുന്നത് ഇടപ്പാളിലെ കണ്ടന് ച്ചേരിയിലാണ്.
അവിടെ തന്നെയാണ് ചിത്രീകരണം നടന്നതും. അതിനടുത്തായി തന്നെയാണ് ഞാനും വളര് ന്നത്. അതുകൊണ്ട് അവിടത്തെ നെല്പ്പാ ടങ്ങളും വസ്ത്രധാരണവും സംസാരശൈലിയുമെല്ലാം എനിക്ക് സുപരിചിതമാണ്- അനു പറയു ന്നു. സുമേഷ് ചന്ദ്രോത്താണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. സഞ്ജു ശിവറാം പത്മി നിയുടെ ഭര്‍ത്താവിന്റെ വേഷം അവതരിപ്പിക്കുന്നു, അദ്ദേ ഹവും കലാകാരനാണ്. കെ. ദാമോദരന്‍, ഇര്‍ഷാദ്, സംവിധാ യകന് പ്രിയനന്ദന് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.