സ്ഥലപരിമിതിയില്‍ കുന്നിക്കോട് പോലീസ് സ്റ്റേഷന്‍ വീര്‍പ്പുമുട്ടുന്നു

KLM-POLICEകുന്നിക്കോട്:സ്ഥലപരിമിതിയില്‍ വീര്‍പ്പ് മുട്ടി കുന്നിക്കോട് പോലീസ് സ്‌റ്റേഷന്‍. സ്‌റ്റേഷന്‍ പരിസരത്ത് വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുകുന്നത് കാരണം എറെ ബുദ്ധിമുട്ടാണ് ഇവിടെ എത്തുന്നവര്‍ക്ക് ഉണ്ടാകുന്നത്. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്.കഴിഞ്ഞ വര്‍ഷംസമീപത്തെ പഞ്ചായത്ത് മാര്‍ക്കറ്റിലും വാഹനങ്ങള്‍ ഉണ്ടായിരുന്നു.എന്നാല്‍മാര്‍ക്കറ്റ്‌നവീകരണവുമായ ബന്ധപ്പെട്ട് ഇത് നീക്കം ചെയ്തു.കാലപഴക്കം കാരണം തകര്‍ന്ന വാഹനത്തിന്റെ ഭാഗങ്ങള്‍ പലസ്ഥലങ്ങളിലായി ചിതറി കിടക്കുകയാണ്.

വാഹനങ്ങള്‍ക്ക് മുകളിലൂടെ കാടുകയറി കിടക്കുന്നതിനാല്‍ ഈഴജന്തുക്കളുടെവിഹാരകേന്ദ്രമാണ്ഇവിടെ.
പട്ടാഴി,തലവൂര്‍,വിളക്കുടി,മേലില,വെട്ടിക്കവലപഞ്ചായത്തുകള്‍ഉള്‍പ്പെടുന്നതാണ് പോലീസ് സ്‌റ്റേഷന്‍.ഇവിടെനിന്നുംനിരവധിയാളുകളാണ് ദിവസേന സ്‌റ്റേഷനില്‍എത്തുന്നത്. സ്‌റ്റേഷനിലെത്തുന്ന ആവശ്യക്കാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങളും പാതയോരത്താണ് പാര്‍ക്ക് ചെയ്യുന്നത്.

വാഹനങ്ങള്‍ നിറഞ്ഞതിനാല്‍ സ്‌റ്റേഷനിലെകിണര്‍,കുടിവെള്ളടാങ്ക്,ടോയിലറ്റുകള്‍ എന്നിവ സംരക്ഷിക്കാനോശുചീകരിക്കാനോ കഴിയാറില്ല. കേസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ വാഹനം ഉടമയ്ക്ക് മടക്കി കൊടുക്കാം.അപകടസംബന്ധമായ കേസുകളാണെങ്കില്‍ വിധി പൂര്‍ണമായാല്‍ കോടതി വഴി ഉടമയക്ക് വാഹനം തിരികെ ലഭിക്കും.

എന്നാല്‍ വാഹനങ്ങള്‍ പലപ്പോഴും തിരിച്ചെടുക്കാന്‍ ഉടമകള്‍ വരാറില്ല.ഇത് കാരണം സ്‌റ്റേഷന്‍ പരിസരങ്ങളില്‍ ഇവ കൂടികിടക്കുകയാണ് പതിവ്. പഴക്കം ചെന്ന വാഹനങ്ങള്‍ നിശ്ചിത കാലയളവിനുള്ളില്‍ ലേലം ചെയ്യണമെന്നാണ് നിര്‍ദ്ദേശം.എന്നാല്‍ കുന്നിക്കോട്, പത്തനാപുരം സ്‌റ്റേഷനുകളില്‍  ലേലംനടന്നിട്ട് തന്നെ വര്‍ഷങ്ങളാകുന്നു.പരിമിതമായസ്ഥലത്തിനുള്ളില്‍ പിടിച്ചെടുത്തവാഹനങ്ങള്‍ നിറഞ്ഞതോടെ ഏറെ ദുരിതത്തിലാണ് കുന്നിക്കോട് പോലീസ്‌സ്‌റ്റേഷനിലെത്തുന്നവരും ജീവനക്കാരും .

Related posts