മാവേലിക്കര: നഗരസഭ അംബേദ് കര് സ്മാരക നിലയം സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. കഴിഞ്ഞ നഗരസഭ ഭരണ സമിതിയു ടെ കാലത്തു പണിത കെട്ടിടം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാട നം ചെയ്തു പോയശേഷം തുറന്ന ത് സ്കൂളുകളുടെ ബഞ്ചും ഡെസ്കും ഇടാനായി മത്രം. പിന്നോ ക്ക വിഭാഗത്തിനായുള്ള ഫണ്ട് ലാപ്സായി പോകാതെ വകമാറ്റി അന്നത്തെ കൗണ്‍സില്‍ തീരുമാനപ്രകാരം പണിതതാണ് ഈ കെട്ടിടം.
എന്നാല്‍, അന്ന് ഭരണത്തിലിരു ന്ന ചെയര്മാന് അഡ്വ. കെ.ആര്. മുരളീധരന് അവിശ്വാസത്തിലുടെ പുറ ത്തു പോയതോടെ അംബേദ്ക ര്‍ സാംസ്കാരിക നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയാ യിരുന്നു. കാടുകയറി നശിക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വഴി പുറത്തു വന്നതിനെ തുടര്‍ന്ന് നഗരസഭ നിലയം വൃത്തിയാക്കിയെ ങ്കിലും കെട്ടിടം വാടകയ്ക്കു കൊടുക്കുന്ന തരത്തിലുള്ള നിലയിലേക്കു പോയില്ല. ബൈലോ തയാറായില്ല എന്നതായിരുന്നു അന്ന് അതിനുത്തരമായി എല്‍ഡി എഫിന്റെ നേതൃത്വത്തിലു ള്ള കൗണ്‍സില്‍ പറഞ്ഞത്.
എന്നാല്‍ ഇപ്പോള്‍ ബൈലോയും വാടകയും മറ്റും നിശ്ചയിച്ച ശേഷവും ഇതു തുറന്നു നല്കാന് നഗരസഭ തയാറായിട്ടില്ല. ഇവിടെ രാത്രികാല ങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാ ണെന്നാണ് പ്രദേശവാസികളു ടെ പരാതി. ഒരു സദ്യാലയവും കൂടി സമീപത്തു സജ്ജീകരിക്കുകയാ ണെങ്കില്‍ കല്യാണങ്ങള്‍ ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ക്കു നഗരവാസികള്‍ക്കു മിതമായ നിരക്കില്‍ കെട്ടിടം നല്കാവുന്നതുമാണ്. ഇതിലൂടെ സാമ്പത്തിക പ്രശ്ന ങ്ങളുള്ള നഗരസഭയ്ക്കു വരുമാന ത്തിന് മാര്‍ഗവുമാകും.