തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ എല്‍ഡിഎഫിലേക്കുള്ള ക്ഷണം നിരസിച്ചതുകൊണ്ടാണോ കെ.എം.മാണിക്കെതിരേ ബാര്‍ കോഴക്കേസില്‍ എസ്പി സുകേശനെ കൊണ്ട് വെളിപ്പെടുത്തല്‍ നടത്തിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ആരോപണത്തെക്കുറിച്ച് അന്വേഷിക്കട്ടെ. പക്ഷേ സംശയത്തിന്റെയും ആരോപണത്തിന്റെയും നിഴലില്‍ നില്‍ക്കുന്ന സുകേശനെ കൊണ്ട് കേസ് അന്വേഷിപ്പിക്കുന്നത് ശരിയല്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും വി.എം.സുധീരന്‍ പറഞ്ഞു.
കോടിയേരിയുടെ ക്ഷണം നിരസിച്ചതുകൊണ്ടാണോ മാണിക്കെതിരേ പുതിയ വെളിപ്പെടുത്തലെന്ന് സുധീരന്‍
