വൃദ്ധസദനത്തില്‍ ഓണം ആഘോഷിച്ച് കടയ്ക്കാവൂര്‍ പോലീസ്

tvm-policeകടയ്ക്കാവൂര്‍: കടയ്ക്കാവൂര്‍ പോലീസ് ഇത്തവണ ഓണം ആഘോഷിച്ചത് വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം.  ആലംകോട് കവലയൂര്‍ പാലാംകോണം ശാന്തിതീരം വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പമാണ് പതിവിലും വ്യത്യസ്തമായി പോലീസുകാര്‍ ഓണമാഘോഷിച്ചത്. കടയ്ക്കാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.ബി മുകേഷ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. അന്തേവാസികള്‍ക്കെല്ലാം ഓണക്കോടി നല്‍കാനും നിയമപാലകര്‍ മറന്നില്ല.തുടര്‍ന്ന് അവരോടൊപ്പം ഓണസദ്യയും കഴിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ നാസറുദ്ദീര്‍,മണികണ്ഠന്‍ നായര്‍,പ്രസാദ്,ശാന്തിതീരം വൃദ്ധസദനം ചെയര്‍മാന്‍ റിച്ച് ബാബു എന്നിവരോടൊപ്പം മറ്റ് പോലീസുകാരും ആഘോഷത്തില്‍ പങ്കെടുത്തു.

Related posts