ആലക്കോട്: കേരളത്തില്‍ ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ഇതിനുള്ള കുഴലൂത്ത്് യുഡിഎഫ് വകയാണെന്നും ഉടുംമ്പുംചോല എംഎല്‍എയും കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റുമായ എം.എം. മണി. കേരള കര്‍ഷക സംഘം ആലക്കോട് ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു തേര്‍ത്തല്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വളര്‍ന്നുവരുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നം വര്‍ഗീയ ധ്രുവീകരണമാണ്. ഇതില്‍ ബിജെപിക്ക് ഒപ്പം ചുക്കാന്‍ പിടിക്കുന്നത് യുഡിഎഫ് തലവന്‍ ചമയുന്ന ഉമ്മന്‍ചാണ്ടിയാണ്. ബിജെപിക്ക് കേരളത്തില്‍ ഒരു നിയമസഭാ സീറ്റ് ലഭിക്കാത്തതില്‍ ഏറ്റവും വലിയ സങ്കടം ചാണ്ടിക്കുഞ്ഞിനായിരുന്നു. 35 സീറ്റ് മാത്രം ലഭിക്കേണ്ടിയിരുന്ന യുഡിഎഫിന് 47 ലഭിച്ചത് രാജഗോപാലിനെ വിജയിപ്പിച്ചതിന് ബിജെപി നല്കിയ പ്രത്യുപകാരമാണ്.
35 വര്‍ഷമായി മലയോരത്തെ ഓര്‍ത്ത് കരയുന്ന കെ.സി. ജോസഫിന്റേത് ശുദ്ധതട്ടിപ്പാണ്. മലയോര വികസന അതോറിറ്റി ബജറ്റില്‍ ഒരുവക മാറ്റിവയ്ക്കാത്ത ശുദ്ധതട്ടിപ്പ് രാജാവാണ് കെ.സി. ജോസഫെന്നും എം.എം. മണി പറഞ്ഞു. പി.വി. രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. കെ.എം. ജോസഫ്, പി.വി. ബാബുരാജ്, എം. കരുണാകരന്, പി. രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. ഇന്നും നാളെയും പ്രതിനിധി സമ്മേളനം നടക്കും. നാളെയാണ് സമ്മേളനം സമാപിക്കുക. സമ്മേളനത്തോടനുബന്ധിച്ച് പ്രവര്‍ത്തകര്‍ പനംകുറ്റിയില്‍ നിന്നു ജാഥയായിഎത്തിയാണ് സമ്മേളനം ആരംഭിച്ചത്.