കൊടിയത്തൂരില്‍ യുവാവ് നിരവധി പേരെ വീടുകളില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു;പരിക്കേറ്റരില്‍ ചിലരുടെ നില ഗുരുതരം

fb-crime

മുക്കം: ടാപ്പിംഗ് തൊഴിലാളിയായ യുവാവ് നിരവധി പേരെ വീടുകളില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊടിയത്തൂര്‍ ഗോതമ്പ് റോഡില്‍ ഇന്നു രാവിലെ പത്തോടെയാണ് സംഭവം. നെല്ലിക്കാപറമ്പ് സ്വദേശി ജോസൂട്ടിയാണ് അക്രമാസക്തനായി നിരവധിപേരെ വെട്ടിയത്. മാട്ടത്തൊടി ഖാദറിന്റെ ഭാര്യ ലൈലാബി (45), മകള്‍ സിന്‍ഷി (22), ബെന്നി മുതിരപൊയില്‍, കോണ്‍ഗ്രസ് നേതാവ് സി.ജെ. ആന്റണിയുടെ മകന്‍ നിഖില്‍ ആന്റണി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ജോസൂട്ടിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ അക്രമാസക്തനാകുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂന്നു വീട്ടുകാര്‍ക്കാണ് വെട്ടേറ്റത്. കാരണമെന്തെന്ന് വ്യക്തമല്ല.

Related posts