പത്തനാപുരം: ഗ്രാമീണമേഖലയിലെ മാലിന്യ നിക്ഷേപംപകര്‍ച്ച വ്യാധികള്‍ക്ക്കാരണമാകുന്നു. പത്തനാപുരം സെന്റ് മേരീസ് തെക്കേക്കര റോഡിന്റെ വശങ്ങളിലാണ് വന്‍തോതില്‍ മലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നത്. പാതയില്‍ പാണച്ചിറ ഭാഗത്തുള്ളമാലിന്യ കൂമ്പാരം അമിതദുര്‍ഗന്ധവും പ്രദേശത്ത് ഉണ്ടാകുന്നു. അറവ്ശാലകളിലെ മാലിന്യങ്ങളടക്കം മേഖലയില്‍ നിക്ഷേപിക്കുന്നുണ്ട്. ഇടത്തറ,പാതിരിക്കല്‍, കുണ്ടയംഭാഗങ്ങളില്‍പ്രവര്‍ത്തിക്കുന്നഅനധികൃതമാംസവിപണനകേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൂടുതലുംഇവിടേക്കാണ്എത്തുന്നത്.കഴിഞ്ഞ ദിവസം മാലിന്യവുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞിടുകയും വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു.
രാത്രിയില്‍ളില്‍വാഹനങ്ങളിലാണ് കൂടുതലും മാലിന്യങ്ങള്‍ ഇവിടെഎത്തിക്കുന്നത്. ഇടത്തറ, പാതിരിക്കല്‍,മാങ്കോട്,പൂങ്കുളഞ്ഞി,തൊണ്ടിയമണ്‍ എന്നീ ഭാഗങ്ങളിലേക്കുള്ള ആളുകള്‍ കൂടുതലും ആശ്രയിക്കുന്നത് ഈപാതയെയാണ്. മാലിന്യങ്ങളിലേക്ക് എത്തുന്നതെരുവ്‌നായകള്‍ കാല്‍ നടയാത്രക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ഭീഷണിയാകുന്നുണ്ട്.ഇതിനുപുറമെ മാലിന്യങ്ങള്‍ മൃഗങ്ങള്‍ സമീപത്തെ വീടുകളിലേക്കും കിണറ്റിലേക്കുംഎത്തിക്കുകയാണ്.മഴയായി കഴിഞ്ഞാല്‍ മാലിന്യങ്ങള്‍ വെള്ളത്തിനൊപ്പം വീടുകളിലേക്ക്എത്തുന്നുണ്ട്. നൂറ്കണക്കണക്കിന് കുടുംബങ്ങളാണ് പ്രദേശത്തുള്ളത്.
പത്തനാപുരംപൊതുമാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യങ്ങള്‍ വരെഇവിടേക്ക്എത്തിക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പരാതി പറയുന്നു.നിരവധി തവണ അധികൃതര്‍ക്ക് പരാതിനല്‍കിയെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ലെന്നുംഇവര്‍പറയുന്നു.മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നതു കാരണം ഈ പ്രദേശത്ത്പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കുന്നുണ്ട്.അനധികൃത അറവുശാലകള്‍ പ്രവര്‍ത്തിക്കുന്ന ഇടത്തറ മേഖലയില്‍ കാന്‍സര്‍ പടര്‍ന്നുപിടിക്കുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍പറയുന്നുണ്ട്. ടിയന്തിരനടപടിയെടുത്തില്ലെങ്കില്‍പ്രത്യക്ഷസമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.