വ്യാജ ലോട്ടറികള്‍ക്കെതിരേ ശക്തമായ നടപടിയെന്ന് തോമസ് ഐസക്

ktm-thomas-isaacതിരുവനന്തപുരം: വ്യാജ ലോട്ടറി തടയാന്‍ നടപടിയെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയസഭയില്‍ അറിയിച്ചു. വ്യാജ ലോട്ടറി കേസില്‍പ്പെടുന്ന ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും സംസ്ഥാന ലോട്ടറിയുടെ സമ്മാനഘടനയില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വ്യാജമാകുന്ന വ്യാജ ലോട്ടറിയെക്കുറിച്ച് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു ധനമന്ത്രി. പ്രതിപക്ഷത്തു നിന്നും വി.ഡി.സതീശനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.

ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ലോട്ടറി മാഫിയയുമായി ബന്ധമുണ്ടെന്ന് ആക്ഷേപിച്ച സതീശന്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടിയായ സിപിഎമ്മിലെ നേതാക്കള്‍ക്ക് സാന്റിയാഗോ മാര്‍ട്ടിനുമായി അടുത്ത ബന്ധമുണ്ടെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി.

Related posts