വ​ണ്ണ​പ്പു​റ​ത്ത് കൊ​ക്ക​യി​ല്‍ വീ​ണ യു​വാ​വി​ന് അ​ത്ഭു​ത ര​ക്ഷ​പെ​ട​ല്‍

ഇ​ടു​ക്കി: വ​ണ്ണ​പ്പു​റം കോ​ട്ട​പാ​റ വ്യൂ ​പോ​യി​ന്‍റി​ല്‍ കൊ​ക്ക​യി​ലേ​ക്ക് വീ​ണ യു​വാ​വി​ന് അ​ത്ഭു​ത​ക​ര​മാ​യ ര​ക്ഷ​പെ​ട​ല്‍. വ​ണ്ണ​പ്പു​റം സ്വ​ദേ​ശി സാം​സ​ണ്‍ ജോ​ര്‍​ജാ​ണ് 70 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം മ​ല ക​യ​റു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ഴ പെ​യ്ത് ന​ന​ഞ്ഞു​കി​ട​ന്ന പാ​റ​യി​ല്‍ തെ​ന്നി താ​ഴ്ച​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് തൊ​ടു​പു​ഴ​യി​ല്‍​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് ഇ​യാ​ളെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. സാം​സ​ന്‍റെ കൈ​യ്ക്ക് മാ​ത്ര​മാ​ണ് നേ​രി​യ പ​രി​ക്കു​ള്ള​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി.

Related posts

Leave a Comment