റേ​ഷ​ന്‍ ക​രാ​റു​കാ​ര്‍​ക്ക് 50 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു ധ​ന​വ​ക​പ്പ്; സ​മ​രം അ​വ​സാ​നി​ച്ചു

കോ​ഴി​ക്കോ​ട്: റേ​ഷ​ന്‍ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ വാ​തി​ല്‍​പ​ടി വി​ത​ര​ണം ന​ട​ത്തു​ന്ന ക​രാ​റു​കാ​ര്‍​ക്ക് കു​ടി​ശി​ക ന​ല്‍​കാ​ന്‍ 50 കോ​ടി രൂ​പ ധ​ന​വ​ക​പ്പ് അ​നു​വ​ദി​ച്ചു.​ ഇ​തോ​ടെ ക​ഴി​ഞ്ഞ 12 മു​ത​ല്‍ ന​ട​ത്തി വ​ന്ന സ​മ​ര​ത്തി​നു വി​രാ​മ​മാ​യി. വി​ത​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഒ​രാ​ഴ്ച മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ് ധ​ന​കാ​ര്യ വ​കു​പ്പ് തു​ക അ​നു​വ​ദി​ച്ച​ത്.

ക​രാ​റു​കാ​ര്‍​ക്ക് നാ​ല് മാ​സ​ത്തെ ക​രാ​ര്‍ തു​ക​യും ക​ഴി​ഞ്ഞ വ​ര്‍​ഷം വി​ത​ര​ണം ചെ​യ്ത തു​ക​യി​ല്‍നി​ന്ന് പ്ര​തി​മാ​സം10 ശതമാനം ത​ട​ഞ്ഞു​വ​ച്ച​തും ഉ​ള്‍​പ്പെ​ടെ 90 കോ​ടി രൂ​പ ന​ല്‍​കാ​നു​ണ്ട്. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് റേ​ഷ​ന്‍ വാ​തി​ല്‍​പ​ടി ക​രാ​റു​കാ​ര്‍ സ​മ​രം തു​ട​ങ്ങി​യ​ത്.

സ​മ​ര​ത്തെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം റേ​ഷ​ന്‍ ക​ട​ക​ളി​ലും റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ സ്റ്റോ​ക്ക് തീർന്നിരുന്നു. സം​സ്ഥാ​ന​ത്ത് ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നി​ടെ അ​ഞ്ചാം ത​വ​ണ​യാ​ണ് ക​രാ​റു​കാ​രു​ടെ സ​മ​രം മൂ​ലം റേ​ഷ​ന്‍ മു​ട​ങ്ങു​ന്ന ദു​ര​വ​സ്ഥ​യ്ക്ക് ജ​ന​ങ്ങ​ള്‍ വി​ധേ​യ​മാ​കു​ന്ന​ത്.

ഇ​തി​നൊ​രു ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യും ധ​ന​കാ​ര്യ മ​ന്ത്രി​യും ഭ​ക്ഷ്യ​മ​ന്ത്രി​യും ഇ​ട​പെ​ട​ണ​മെ​ന്ന് ഓ​ള്‍ കേ​ര​ളാ റേ​ഷ​ന്‍ റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ണി നെ​ല്ലൂ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെട്ടു.

Related posts

Leave a Comment