കോട്ടയം: നീർനായയുടെ (കഴുന്ന) കടിയേറ്റ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. വേളൂർ പാണംപടി കലയംകേരിൽ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 10.30 ഓടെ ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായ കടിക്കുകയായിരുന്നു. തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കു മടങ്ങി.
പിന്നീട്, വൈകുന്നേരം കുഴഞ്ഞ് വീണതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ വിവരം അറിയിച്ചു.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. മകൾ: ജാസ്മിൻ. മരുമകൻ: മുബാറക്. കബറടക്കം ഇന്ന് വൈകുന്നേരം മൂന്നിന് താഴത്തങ്ങാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ.