കൊ​ല്ലു​മെ​ന്ന നി​ര​ന്ത​ര ഭീ​ഷ​ണി; പെ​ട്രോ​ൾ കു​ടി​ച്ച് യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു;​ ര​ണ്ട് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്


പ​യ്യ​ന്നൂ​ര്‍: കൊ​ല്ലു​മെ​ന്ന നി​ര​ന്ത​ര ഭീ​ഷ​ണി​മൂ​ലം പെ​ട്രോ​ള്‍ കു​ടി​ച്ച് യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം. വെ​ള്ളോ​റ കാ​ര്യ​പ്പ​ള്ളി​യി​ലെ 35 കാ​ര​നാ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​പ്പ​ള്ളി​യി​ലെ ഫൈ​സ​ല്‍, ഷു​ഹൈ​ബ് എ​ന്നി​വ​ര്‍​ക്കെ​തി​രേ പെരിങ്ങോം പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ മാ​സം പ​രാ​തി​ക്കാ​ര​നെ ത​ട​ഞ്ഞു​നി​ര്‍​ത്തി കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. പി​ന്നീ​ട് പ്ര​തി​ക​ള്‍ നി​ര​ന്ത​രം ഫോ​ണി​ലൂ​ടെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നു​ള്ള മാ​ന​സി​ക വി​ഷ​മ​ത്താ​ല്‍ ഇ​ന്ന​ലെ രാ​വി​ലെ പ​രാ​തി​ക്കാ​ര​ന്‍ വീ​ട്ടി​ല്‍​വെ​ച്ച് പെ​ട്രോ​ള്‍ കു​ടി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന ഇ​യാ​ളെ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പെരിങ്ങോം പോ​ലീ​സ് ഇ​യാ​ളി​ല്‍​നി​ന്നു മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ം ആ​രം​ഭി​ച്ച​ത്.

Related posts

Leave a Comment